ഇന്ത്യന്‍ ദമ്പതികളായ ഗുജറാത്ത് സ്വദേശി, ഹിരണ്‍ ആധിയ (48), ഭാര്യ വിധി ആധിയ (40) എന്നിവര്‍ ആണ് 2020 ജൂണ്‍ 17 ന് രാത്രി കൊല്ലപ്പെട്ടത്.
അറേബ്യന്‍ റാന്‍ചസ് മിറാഡോര്‍ കമ്യൂണിറ്റിയിലെ ദമ്പതികളുടെ വില്ലയിലായിരുന്നു യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിപ്പിച്ച ക്രൂരമായ കൊലപാതകം.
ദമ്പതികളുടെ വില്ലയ്ക്ക് പുറത്ത് ആറ് മണിക്കൂര്‍ ഒളിച്ചു നിന്നശേഷമായിരുന്നു പ്രതി വീടിന്റെ നടുമുറ്റത്തെ വാതിലിലൂടെ അകത്തേയ്ക്ക് നുഴഞ്ഞുകയറി കുറ്റകൃത്യം നിര്‍വഹിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദുബായ് ക്രിമിനല്‍ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചിരുന്നു. 2019 ഡിസംബറില്‍ വില്ലയില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കണ്ട പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിക്കാന്‍ പ്രതി നേരത്തെ പദ്ധതിയിട്ടിരുന്നു. സംഭവ ദിവസം രാത്രി വിളക്കുകള്‍ അണഞ്ഞതിന് ശേഷം വില്ലയില്‍ കയറി ആദ്യം താഴത്തെ നിലയില്‍ പഴ്സില്‍ സൂക്ഷിച്ചിരുന്ന 1,965 ദിര്‍ഹം മോഷ്ടിച്ചു. പിന്നീട് കൂടുതല്‍ അന്വേഷിച്ച് മുകള്‍ നിലയിലേയ്ക്ക് ചെന്നു. കട്ടിലിനരികിലുള്ള മേശവലിപ്പ് തുറക്കുന്ന ശബ്ദം കേട്ട് വിധി ഉണര്‍ന്നപ്പോള്‍ അവരെ ഭയപ്പെടുത്താന്‍, പ്രതി ആദ്യം ഹിരണിനെയും പിന്നീട് വിധിയെയും കൊലപ്പെടുത്തുകയായിരുന്നു.സംഭവം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഷാര്‍ജയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ആസൂത്രിതമായാണ് ദമ്പതികളെ കൊന്നതെന്ന് പ്രതി സമ്മതിച്ചു. മകളെ കൊലപ്പെടുത്താന്‍ ശ്രമിക്കല്‍, മോഷണം തുടങ്ങിയ കുറ്റങ്ങളും പ്രതി സമ്മതിച്ചു.
പിന്നീട്, 2020 നവംബറില്‍ പ്രതി കോടതിയില്‍ ഹാജരായപ്പോള്‍, മൊഴി മാറ്റുകയും എല്ലാ കുറ്റങ്ങളും നിഷേധിക്കുകയും ചെയ്തു. എന്നാല്‍, മകളുടെ മൊഴി നിര്‍ണായകമായി. കൊലപാതകം നടന്ന ദിവസം പുലര്‍ച്ചെ 1.30 ന്, മാതാപിതാക്കളുടെ കിടപ്പുമുറിയില്‍ നിന്ന് സഹായത്തിനായുള്ള നിലവിളി കേട്ട് മുകളിലത്തെ നിലയിലെത്തുകയും അവിടം പരിശോധിക്കാന്‍ മൊബൈല്‍ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ചതായും മകള്‍ പിന്നീട് നല്കിയ മൊഴിയില്‍ കോടതിയെ അറിയിച്ചിരുന്നു. അപ്പോഴാണ് പ്രതിയെ മുറിയുടെ വാതില്‍ക്കലില്‍ കണ്ടുമുട്ടിയത്. അപ്പോള്‍ തന്നെയും കുത്തിയെന്നും തുടര്‍ന്ന് ഓടിപ്പോകുന്നതിന് മുന്‍പ് താനവനെ ചവിട്ടിയെന്നും വിശദീകരിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.