ഇടുക്കി കട്ടപ്പനയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ മുറിയിൽ 30,000 രൂപയുടെ നിരോധിത പാൻമസാല

കട്ടപ്പന;ഒൻപതാം ക്‌ളാസ് വിദ്യാർഥിയുടെ  മുറിയിൽ നിന്നും 30,000 രൂപയോളം വില വരുന്ന നിരോധിത പാൻ ഉൽപ്പന്നങ്ങൾ ആരോഗ്യവകുപ്പ് പിടിച്ചെടുത്തു.കട്ടപ്പന നഗരത്തിലെ എയ്ഡഡ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി താമസിച്ചിരുന്ന മുറിയിലാണ് വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത ലഹരി വസ്തുക്കളുടെ വൻ ശേഖരം പിടികൂടിയത് .


 വിദ്യാർഥിയുമായി ചേർന്ന് പാൻ മസാല കച്ചവടം നടത്തിയിരുന്ന ബീഹാർ സ്വദേശി മുഹമ്മദ് ഹുസ്ബുദീൻ മൻസൂരി, മധ്യപ്രദേശ് സ്വദേശി മോഹൻ എന്നിവരെയും ആരോഗ്യ വിഭാഗം പിടികൂടി. ഇവരെ പിന്നീട് താക്കിത് ചെയ്തു പറഞ്ഞയച്ചു. 

രഹസ്യ വിവരത്തെ തുടർന്നാണ് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലെ ലോഡ്ജ് മുറിയിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. അതിഥി തൊഴിലാളികൾക്കിടയിൽ കച്ചവടം നടത്തുന്നതിനായിട്ടാണ് ഇവ എത്തിച്ചതെന്നാണ് വിവരം. 

രണ്ട് ചാക്കിലായിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത്. കേരളത്തിൽ നിരോധിച്ച പത്തോളം തരം പാൻ മസാലകൾ കണ്ടെത്തിയിട്ടുണ്ട്. അതിഥിതൊഴിലാളികൾക്ക് പുറമേ സ്കൂൾ കുട്ടികൾക്കിടയിലും പാൻ മസാലകൾ വിറ്റിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും അധികൃതർ പറഞ്ഞു  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !