ഡൽഹി;ചെറുധാന്യങ്ങളുടെ പ്രചരണാർഥം ഇന്ത്യൻ അമേരിക്കൻ ഗായിക ഫാൽഗുനി ഷായുമായി ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാനം രചിച്ചു.
‘അബുൻഡൻസ് ഓഫ് മില്ലറ്റ്സ്’ എന്ന ഗാനം യൂട്യൂബ് ഉൾപ്പെടെ 16 സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ പുറത്തിറക്കിയിട്ടുണ്ട്.
ഫാൽഗുനി ഷായുടെ ഭർത്താവും ഗായകനുമായ ഗൗരവ് ഷായും രചനയിലും ആലാപനത്തിലും പങ്കാളിയാണ്. പ്രധാനമന്ത്രിയുടെ പ്രസംഗശകലവും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി ഫാൽഗുനി പറഞ്ഞു. ഇംഗ്ലിഷിലും ഹിന്ദിയിലുമായാണ് ഗാനം.കഴിഞ്ഞ വർഷം ന്യൂഡൽഹിയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രിയാണ് ചെറുധാന്യങ്ങളെപ്പറ്റി ഒരു ഗാനമെഴുതാൻ ഫാലുവിനോട് ആവശ്യപ്പെട്ടത്. ‘അങ്ങേയ്ക്കും ഇതിൽ സഹകരിച്ചൂടേയെന്ന’ ഫാലുവിന്റെ അഭ്യർഥന പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള ഗായികയാണ് ഫാലു എന്ന ഫാൽഗുനി ഷാ. ഈ വർഷം ചെറുധാന്യങ്ങളുടെ വർഷമായാണ് ഐക്യരാഷ്ട്രസംഘടനയുടെ ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷൻ ആചരിക്കുന്നത്. ഇന്ത്യയാണ് ഈ നിർദേശം മുന്നോട്ടുവച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.