ജോലി പോയി, കമ്പനിയ്ക്ക് പണി കൊടുത്ത് ബാംഗ്ലൂർ മലയാളി ടെക്കി


ബെംഗളൂരു:  ജോലി പോയ ദേഷ്യം മലയാളി യുവാവ്  500 ഓളം ജീവനക്കാരെ മണിക്കൂറുകള്‍ മുൾമുനയിൽ നിർത്തി. ടെക് പാർക്കിൽ യുഎസ് ആസ്ഥാനമായ കമ്പനിയിലെ ജീവനക്കാരനായ മലയാളി യുവാവ് ആണ് ജോലി നഷ്ടപ്പെട്ട ദേഷ്യത്തിന് കമ്പനിക്കിട്ട് പണികൊടുത്തത്.  
സംഭവം ബാംഗ്ലൂരിലെ 
 ബെല്ലന്ദൂരിലാണ് നടന്നത്. 

സംഭവിച്ചത് ഇങ്ങനെ ആർഎംസെഡ് ഇക്കോസ്പേസ് ബിസിനസ് പാർക്കിലെ യുഎസ് ആസ്ഥാനമായുള്ള അക്കൗണ്ടിംഗ് ആൻഡ് അഡ്വൈസറി സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ ആയിരുന്നു, 25-കാരനായ പ്രസാദ് നവനീത്. മോശം പ്രകടനത്തിന്റെ പേരിൽ പ്രസാദിനോട് കമ്പനി രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പ്രസാദ് നവനീത് ഓഫീസിലേക്ക് വരുന്നത് തടയുകയും ചെയ്തു. ചൊവ്വാഴ്ചപ്രസാദ് നവനീത് പലതവണ കമ്പനിയിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചിരുന്നു.എന്നാൽ ജീവനക്കാർ കോളുകൾ അധികൃതർക്ക് കണക്ട് ചെയ്തില്ല. ഇതോടെ പ്രസാദ് പ്രോകോപിതനായി. 

ഉച്ചയ്ക്ക് രണ്ട് മണിയോടെ ഓഫീസിൽ ബോംബ് വച്ചതായും അത് മിനിറ്റുകൾക്കുള്ളിൽ പൊട്ടിത്തെറിക്കുമെന്നും പ്രസാദ് നവനീത് ഫോൺ ചെയ്ത് പറഞ്ഞു. ഭീഷണി കോൾ കിട്ടിയതിന് പിന്നാലെ കമ്പനി അധികൃതർ പോലീസിനെ വിളിച്ച് സംഭവം പറഞ്ഞു ഡോഗ് സ്ക്വാഡും ബോംബ് സ്‌ക്വാഡും ഉൾപ്പെടെയുള്ള സംഘം ടെക് പാർക്കിേലക്ക് വന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 

ഭീഷണിയുടെ പശ്ചാത്തലത്തിൽ ടെക്നോ പാർക്കിലെ 500 -ഓളം ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി തുടരാൻ പറയുകയും ചെയ്തു. എന്നാൽ പരിശോധനയിൽ സംഭവം വ്യാജ ഭീഷണി ആണെന്ന് കണ്ടെത്തുകയും ചെയ്തു. ഈസ്റ്റ് ബെംഗളൂരുവിലെ ബയപ്പനഹള്ളിയിൽ ആണ് മലയാളിയായ പ്രസാദ് നവനീത് താമസിച്ചിരുന്നത്. 

ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന് പിന്നാലെ പ്രസാദ് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും രാജി ആവശ്യപ്പെട്ടതിന് ശേഷം ഇയാൾ ജോലിക്ക് എത്തിയിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. യുവാവിനെതിരെ കോടതിയുടെ അനുമതി തേടി എഫ്ഐആർ രജിസ്റ്റർ ചെയ്യും എന്ന് പോലീസ് വ്യക്തമാക്കി. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !