കുമളി; വനത്തിനുള്ളില്‍ നിന്നും ചന്ദന മരം മുറിച്ചുകടത്തിയ നാലഗ സംഘം പിടിയില്‍. മാങ്കുളം സ്വദേശി ഉണ്ണി (25), കുമളി ട്രൈബല്‍ കോളനിയില്‍ താമസിക്കുന്ന ബിനോയ് (23) വിഷ്ണു (27), ശ്യാം (23), എന്നിവരാണ് പിടിയിലായത്.
പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍പ്പെട്ട തേക്കടി ശകുന്തള കാട്ടില്‍ നിന്നാണ് പ്രതികള്‍ ചന്ദനം മുറിച്ചു കടത്തിയത്. ഇതില്‍ 25 കിലോ ചന്ദനം ഇവരില്‍ നിന്നും പിടികൂടി.25 കിലോ ചന്ദനം കുമളിയിലെ ഒരു സ്പൈസസ് വ്യാപാരിക്ക് വിറ്റതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. തേക്കടി റേഞ്ച് ഓഫീസര്‍ അഖില്‍ ബാബു, ഡെപ്യൂട്ടി റെയിഞ്ചര്‍ പ്രേംജിത്ത് എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.