യുഎഇ;ഷാർജയിൽ മലയാളി യുവതി വില്ലയിലെ കുളിമുറിയിൽ ഷോക്കേറ്റു മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്.
വില്ലയിലെ കുളിമുറിയിലെ വെള്ളത്തിൽ നിന്ന് ഷോക്കേറ്റാണ് നീതുവിന്റെ മരണം സംഭവിച്ചതെന്നാണ് നാട്ടിൽ ലഭിച്ചിരിക്കുന്ന വിവരം. ഷോക്കേറ്റ നീതുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.നീതു താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിലായി ഇലക്ട്രിക് ജോലികൾ നടന്നിരുന്നുവെന്നും റിപ്പോർട്ടുണ്ട്. തൃശൂർ അയ്യന്തോൾ സ്വദേശിനിയായ നീതു എൻജിനീയറായിരുന്നു, ഭർത്താവ് വിശാഖും എൻജിനീയറാണ്. നിവിഷ് കൃഷ്ണ (5 വയസ്സ് ) മകനാണ്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.