കോട്ടയം :ഹൈക്കോടതി ഉത്തരവുപ്രകാരം ബസ് സർവീസ് ആരംഭിക്കുന്നതിനായി പോലീസ് നിർദ്ദേശപ്രകാരം വാഹനത്തിൽ സ്ഥാപിച്ചിരുന്ന കൊടി തോരണങ്ങൾ അഴിച്ചു മാറ്റാൻ ശ്രമിച്ച ബസ് ഉടമയെ ക്രൂരമായി മർദ്ദിക്കുകയും
സംഭവം റിപ്പോർട്ട് ചെയ്ത മാതൃഭൂമി റിപ്പോർട്ടർ എസ് ഡി റാം മോഹനേ ഗുണ്ടകൾ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവം ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും, കൺവീനർ ഫിൽസൺ മാത്യുസും ആവശ്യപ്പെട്ടു.നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് കൊട്ടിഘോഷിച്ച് ലോക കേരളസഭ വിളിച്ചുചേർത്ത ശേഷം പ്രവാസി വ്യവസായിയായ ബസ് ഉടമയെ മർദ്ധിക്കാൻ കൂട്ടുനിന്ന പിണറായി സർക്കാർ പ്രവാസി സമൂഹത്തോട് മാപ്പ് പറയണമെന്നും മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന റാം മോഹനെ സന്ദർശിച്ച ശേഷം നേതാക്കൾ ആവശ്യപ്പെട്ടു.കോടതി ഉത്തരവ് കാറ്റിൽ പറത്തി പോലീസ് സിഐടിയു ഗുണ്ടകൾകക്ക് കൂട്ടുനിൽക്കുകയാണെന്നും ,പിണറായി സർക്കാരിന്റെ മാധ്യമ വേട്ടയുടെ കോട്ടയത്തെ ഇരയാണ് റാംമോഹൻ എന്നും നേതാക്കൾ ആരോപിച്ചു.കോടതി ഉത്തരവ് കാറ്റിൽ പറത്തി സിഐടിയു ഗുണ്ടായിസത്തിന് പോലീസ് കൂട്ടുനിൽക്കുന്നു: യുഡിഎഫ്
0
തിങ്കളാഴ്ച, ജൂൺ 26, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.