കോട്ടയത്തെ സിഐടിയു ഗുണ്ടായിസത്തിന് മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് കൂച്ചുവിലങ്ങിട്ട് മന്ത്രി വി എൻ വാസവനും വി ശിവൻകുട്ടിയും

കോട്ടയം;കോട്ടയത്തെ സിഐടിയു ഗുണ്ടായിസത്തിന് മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് കൂച്ചുവിലങ്ങിട്ട് മന്ത്രി വി എൻ വാസവനും വി ശിവൻകുട്ടിയും.

കോട്ടയം;തൊഴിൽ തർക്കത്തെ തുടർന്ന് തിരുവാർപ്പിൽ ബസ്സിന്‌ മുൻപിൽ കൊടികുത്തി ബസ്സ് ഉടമയ്‌ക്കെതിരെ സിഐടിയു നടത്തിയ സമരം പൂർണ്ണമായി അവസാനിച്ചതായി തൊഴിലാളി സംഘടനാ നേതാക്കൾ.

തൊഴിൽ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ വിഷയം രമ്യമായി പരിഹരിച്ചതായും ബസ്സിന്‌ മുൻപിലും പ്രദേശത്തും കെട്ടിയ കൊടി തോരണങ്ങളും സമരപ്പന്തലും പൂർണ്ണമായി അഴിച്ചു നീക്കിയതായും പ്രാദേശിക നേതാക്കൾ അറിയിച്ചു.

മന്ത്രി വി എൻ വാസവന്റെ ഇടപെടലിൽ ബസ്സ് ഉടമ രാജ്മോഹൻ സിഐടിയു മായുള്ള പ്രശ്നം അവസാനിച്ചതായും രാജ് മോഹൻ സമരം അവസാനിപ്പിച്ചതായും യോഗത്തിനു ശേഷം അധികൃതർ അറിയിച്ചു.

എന്നാൽ വിഷയം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിച്ചതും ബസ്സ് ഉടമയെ കയ്യേറ്റം ചെയ്തതും തികച്ചും തെറ്റായ നടപടിയാണെന്ന് തൊഴിൽ മന്ത്രി അഭിപ്രായപ്പെട്ടു മാധ്യമങ്ങൾക്ക് നേരെയുള്ള ആക്രമണം അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും സത്യത്തെയും ഹനിക്കുന്നതാണെന്നു മന്ത്രി പറഞ്ഞു.

എന്നാൽ ബിജെപി പ്രാദേശിക നേതാവും ബസ്സ് ഉടമയുമായ വ്യക്തിക്ക് പാർട്ടിയുടെ ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെന്നും വിഷയത്തിൽ ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷം പോലീസ് സംരക്ഷണം ലഭിക്കുമെന്നായപ്പോൾ മാത്രം വിഷയത്തിൽ നേതാക്കൾ പ്രതികരിക്കുകയും പ്രസ്താവന ഇറക്കുകയും ചെയ്തത് ബിജെപി പ്രവർത്തകർക്കിടയിൽ നീരസത്തിനു വഴിവെച്ചതായും ബസ്സ് ഉടമയ്ക്ക് മർദ്ദന മേറ്റ സമയത്തു പോലും പ്രതികരിക്കാതിരുന്നതും ബിജെപി പ്രവർത്തകരുടെ ഇടയിൽ അസ്വാരസ്യങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്.

മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് അവസാനിച്ച തൊഴിൽ തർക്കത്തിൽ സോഷ്യൽ മീഡിയയിലൂടെ അവകാശവാദം ഉന്നയിച്ചു പരിഹാസ്യനായി രംഗത്തെത്തിയ ബിജെപി നേതാവിനെതിരെ പ്രവർത്തകർക്കിടയിൽ വലിയ രീതിയിലുള്ള അമർഷവും നിലനിൽക്കുന്നതായി പ്രദേശ വാസികൾ പറഞ്ഞു.

പോലീസ് സംരക്ഷണയിൽ ബസ്സ് നിരത്തിലിറങ്ങാൻ ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കുന്ന കാല താമസത്തിനുള്ളിൽ മന്ത്രി വി എൻ വാസവന്റെയും തൊഴിൽ മന്ത്രി ശിവന്കുട്ടിയുടെയും നിർദ്ദേശാനുസരണം ജില്ലാ ലേബർ ഓഫീസർ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് തൊഴിൽ സമരത്തിന്റെ മഞ്ഞുരുകിയത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !