കോഴിക്കോട്: മലബാറിൽ ഹയർ സെക്കൻഡറി സീറ്റ് വർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ കൈവിലങ്ങു അണിയിച്ചു കൊണ്ടുപോയ പോലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
SFI ക്രിമിനലുകൾക്ക് മുന്നിൽ നട്ടെല്ല് വളച്ച് നിൽക്കുന്ന കേരള പോലീസിന്റ ആവേശം പ്രതിപക്ഷ വിദ്യാർഥി – യുവജന സംഘടന നേതാക്കളോട് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.‘സമരം ചെയ്ത കുട്ടികളെ കയ്യാമം വെക്കാന്‍, എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദ്ദേശം വാങ്ങി പ്രവർത്തിക്കുന്ന പോലീസിനേ കഴിയൂ. സി.പി.എമ്മിന് വിടുപണി ചെയ്യുന്നതിനേക്കാൾ ഭേദം യൂണിഫോം അഴിച്ച് വെച്ച് പോകുന്നതാണ് അത്തരം ഉദ്യോഗസ്ഥർക്ക് നല്ലത്. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓർത്തോളൂ’ വി.ഡി സതീശന്‍ പറഞ്ഞു.
വി.ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചവരല്ല ഈ കുട്ടികൾ. പരീക്ഷ എഴുതാതെ പാസായവരോ പി.എസ്.സി പട്ടികയിൽ തിരിമറി നടത്തിയവരോ അല്ല. ആൾമാറാട്ടം നടത്തുന്ന വിദ്യയും കൈവശമില്ല.
കയ്യാമം വച്ച് നടത്തിക്കാൻ തക്കവണ്ണം ഈ കുട്ടികൾ ചെയ്ത കുറ്റം എന്താണെന്ന് അറിയാമോ? പ്ലസ് വണ്ണിന് പഠിക്കാൻ കുട്ടികൾക്ക് മതിയായ സീറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു. അതിനാണ് എം.സ്.എഫിന്റെ കോഴിക്കോട് ജില്ലാ ഭാരവാഹികളായ രണ്ട് വിദ്യാർഥികളെ കൊടുംകുറ്റവാളികളെ പോലെ കൊണ്ട് പോകുന്നത്.
SFI ക്രിമിനലുകൾക്ക് മുന്നിൽ നട്ടെല്ല് വളച്ച് നിൽക്കുന്ന കേരള പോലീസിന്റ ആവേശം പ്രതിപക്ഷ വിദ്യാർഥി – യുവജന സംഘടന നേതാക്കളോട് വേണ്ട.
സമരം ചെയ്ത കുട്ടികളെ കയ്യാമം വയ്ക്കാൻ, എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദ്ദേശം വാങ്ങി പ്രവർത്തിക്കുന്ന പോലീസിനേ കഴിയൂ. സി.പി.എമ്മിന് വിടുപണി ചെയ്യുന്നതിനേക്കാൾ ഭേദം യൂണിഫോം അഴിച്ച് വെച്ച് പോകുന്നതാണ് അത്തരം ഉദ്യോഗസ്ഥർക്ക് നല്ലത്.
കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓർത്തോളൂ. എം.എസ്.എഫിന്റെ സമര പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ.
മലബാറിൽ ഹയർ സെക്കൻഡറി സീറ്റ് വർദ്ധനവ് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ കൊയിലാണ്ടിയിൽ കരിങ്കൊടി കാണിച്ചതിന് എം എസ് എഫ് കോഴിക്കോട് ജില്ലാ ക്യാമ്പസ് വിങ് കൺവീനർ ടി ടി അഫ്രിൻ, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി റ്റി സി ഫസീഹ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
ഇവരെ കൈവിലങ്ങ് അണിയിച്ച് കൊണ്ടുപോയ പോലീസ് നടപടിക്കെതിരെ പ്രതിപക്ഷ യുവജന വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.
അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ നിന്ന് വൈദ്യ പരിശോധനയ്ക്കും പിന്നീട് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയാണ് കൈവിലങ് അണിയിച്ചത്. പ്രതികളെ കൈവിലങ് അണിയിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ട്.
അക്രമ സ്വഭാവമുള്ളവരെയും പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ സാധ്യതയുള്ളവരെയും ആണ് വിലങ്ങണിയിക്കാൻ കോടതി നിർദ്ദേശം ഉള്ളത്.
അതേസമയം വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതികളായ കെ വിദ്യ, നിഖിൽ തോമസ് എന്നിവരെ കൈവിലങ്ങില്ലാതെയാണ് പോലീസ് കൊണ്ടുപോയതെന്ന് മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.