തൊടുപുഴ: മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 45 വര്‍ഷം കഠിന തടവും,മൂന്ന് ലക്ഷം രൂപ പിഴയും.തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സണ് എം ജോസഫാണ് ശിക്ഷ വിധിച്ചത്.
വണ്ണപ്പുറം ചീങ്കല്‍സിറ്റി പളളിത്താഴത്ത് രാഹുലാണ് (27) പ്രതി. പിഴയടച്ചില്ലെങ്കില്‍ 300 ദിവസം കൂടി കഠിന തടവ് അനുഭവിക്കണം. 2016 ലാണ് സംഭവം. വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ പ്രതി നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഇടുക്കി ചൈല്ഡില്ലൈന് മുമ്പാകെ കിട്ടിയ പരാതിയെ തുടര്‍ന്ന് അന്വേഷണത്തിലാണ് സംഭവം പുറം ലോകം അറിയുന്നത്. കാളിയാര്‍ പോലീസ് ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തു.വിവിധ വകുപ്പുകളിലായണ് 45 വര്‍ഷം കഠിന തടവ് കോടതി ശിക്ഷിച്ചിരിക്കുന്നത്.
പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി 4 ലക്ഷം ലഭിക്കുവാന്വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ബി വാബിദ കോടതിക്ക് മുമ്പാകെ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.