ഡൽഹി ;സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് എംപി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ.
രാഷ്ട്രീയ ധാർമികത കെ.സുധാകരന് ബാധകമല്ലേ എന്ന് കോൺഗ്രസ് ദേശീയ നേതൃത്വവും പ്രതിപക്ഷ നേതാവും വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി ഡൽഹിയിൽ പറഞ്ഞു.
പരസ്പരം സംരക്ഷിച്ചും ന്യായീകരിച്ചുമാണ് മോൻസനും സുധാകരനും സംസാരിക്കുന്നത്. ഡൽഹിയിൽ പോക്സോ കേസ് എടുത്താൽ ധാർമികത പറഞ്ഞ് മുറവിളി കൂട്ടുന്നവർ ഇതിൽ മിണ്ടുന്നില്ലെന്നും വി.മുരളീധരൻ പറഞ്ഞു. ശ്രീകൃഷ്ണൻ വെണ്ണ കഴിച്ച പാത്രവും മോശയുടെ അംശവടിയും മോൻസന്‍റെ കയ്യിലുണ്ടെന്ന് വിശ്വസിച്ച നിഷ്ക്കളങ്കൻ ആണ് കെപിസിസി അധ്യക്ഷനെങ്കിൽ അതും ജനമറിയട്ടേ എന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
കെ.സുധാകരനെ കുടുക്കിയത് ആണെങ്കിൽ പട്നയിൽ വേദി പങ്കിടുമ്പോൾ സീതാറാം യെച്ചൂരിയോട് കെ.സി.വേണുഗോപാലിന് ചോദിക്കാമായിരുന്നില്ലേ.
കേന്ദ്ര അന്വേഷണ ഏജൻസികൾ വൈരാഗ്യം തീർക്കുന്നവരെന്ന് അഭിപ്രായപ്പെടുന്ന കോൺഗ്രസ് സുധാകരനെ കുടുക്കിയത് രാഷ്ട്രീയ വൈരാഗ്യമെങ്കിൽ പിന്നെ എന്തിനാണ് സിപിഎമ്മിനോട് സഹകരിക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു. അവസരവാദക്കാർക്ക് ജനങ്ങളുടെ കണ്ണിൽ എല്ലാക്കാലവും പൊടിയിടാൻ ആകില്ലെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.
"കേരളത്തിൽ സംഘർഷം കേന്ദ്രത്തിൽ സഹകരണ"മെന്ന കോൺഗ്രസ് -സിപിഎം നയം അപമാനകരമെന്നും മന്ത്രി പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.