ഉഴവൂരിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

കോട്ടയം;  ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് ക്ഷീരവികസന യൂണിറ്റിന്റെയും മോനിപ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2023 ജൂൺ 26ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ക്ഷീരകർഷകർക്കായി ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.


 ഉഴവൂർ ടൌൺ കേന്ദ്രീകരിച്ചുള്ള പാൽ സംഭരണ വിപണന സാദ്ധ്യതകൾ മെച്ചപ്പെടുത്തി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ. എം. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ പി. എം. മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. എൻ. രാമചന്ദ്രൻ, 

വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, മെംബർമാരായ ജോണിസ് പി. സ്റ്റീഫൻ, ജസീന്ത പൈലി, സുരേഷ് വി.ടി., മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ, 

ബ്ലോക്ക് ക്ഷീരവികസന ഓഫീസർ രേവതിക്കുട്ടി കെ. ആർ, ഡയറിഫാം ഇൻസ്ട്രക്ടർ സൌമ്യ സെബാസ്റ്റ്യൻ, മോനിപ്പള്ളി ക്ഷീരസഹകരണ സംഘം പ്രസിഡന്റ്‌ ബേബി സെബാസ്റ്റ്യൻ മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !