ജൂൺ 26 - വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.
2023 ലെ ദിനാചരണത്തിൻറെ സന്ദേശം People first : Stop stigma and discrimination, strengthen prevention എന്നാണ്.
ലഹരിക്ക് അടിമയായവരെയും അവരുടെ കുടുംബത്തെയും സഹാനുഭൂതിയോടെ കാണുക. അവരോട് മാന്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുക. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ഇടയിൽ വ്യാപകമായിട്ടുള്ള HIV , Hepatitis എന്നീ രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുക. മയക്കുമരുന്നിൻറെ ഉപയോഗവും ആസക്തിയും തടയാൻ യുവാക്കളെയും സമൂഹത്തെയും ശാക്തീകരിക്കുക എന്നീ കാര്യങ്ങളാണ് ദിനാചരണത്തിൻറെ ഭാഗമായി ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്നത്.
ലഹരിക്കെതിരെ നമുക്ക് ഒരുമിച്ചു പോരാടാം. ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വാട്‍സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ.
യോദ്ധാവ് - 99 95 96 66 66
കൂടാതെ എക്സൈസ് വകുപ്പിന്റെ 'നേർവഴി' പദ്ധതിയുടെ 9656178000 എന്ന നമ്പറിലൂടെ സ്‌കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവരങ്ങൾ കൈമാറാം.
#keralapolice #June26 #DrugFreeIndia #SayNoToDrugs
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.