തിരു.: പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 17 ഏകാദ്ധ്യാപക വിദ്യാലയങ്ങൾ നിർത്തലാക്കി.
ഇടുക്കി ജില്ലയിലെ മേമാരി, ഇഡലിപ്പാറക്കുടി എന്നീ ഏകാദ്ധ്യാപക വിദ്യാലയങ്ങൾ ഒഴികെയുള്ളവയാണ് നിർത്തലാക്കിയത്.
സംസ്ഥാനത്ത് 19 ഏകാദ്ധ്യാപക വിദ്യാലയങ്ങളാണ് നിലവിലുണ്ടായിരുന്നത്. നിർത്തലാക്കിയ സ്കൂളുകൾക്കു സമീപം പൊതുവിദ്യാലയങ്ങൾ ഉള്ളതിനാൽ വിദ്യാർത്ഥികൾക്കു ബുദ്ധിമുട്ടില്ലെന്നു പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ നേരെത്തേ റിപ്പോർട്ട് നൽകിയിരുന്നു.
ജോലി നഷ്ടപ്പെടുന്ന 17 അദ്ധ്യാപകരെയും 17 ആയമാരെയും താൽക്കാലികാടിസ്ഥാനത്തിൽ ഫെസിലിറ്റേറ്റർമാരായി നിയമിച്ചു. നിർത്തലാക്കിയ വിദ്യാലയങ്ങളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളെ പൊതുവിദ്യാലയങ്ങളിൽ എത്തിക്കുക, കൊഴിഞ്ഞുപോക്ക് തടയുക, ഹാജരും തുടർപഠനാവസരങ്ങളും ഉറപ്പാക്കുക, വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കുക തുടങ്ങിയവയാണ് ഫെസിലിറ്റേറ്റർമാരുടെ ചുമതലകൾ. പ്രൈമറി വിദ്യാഭ്യാസത്തിനു പ്രധാന്യം നൽകിയ ഡിപിഇപി പദ്ധതി പ്രകാരമാണ് 1994 ൽ ഏകാദ്ധ്യാപക സ്കൂളുകൾ സ്ഥാപിച്ചത്.
രാജ്യത്തെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തിലും ഏകാധ്യാപക വിദ്യാലയങ്ങളിലും പരിശീലനം ലഭിച്ച മികച്ച അധ്യാപകരുടെ വലിയ കുറവാണുള്ളത്. രാജ്യത്ത് വിദ്യാഭ്യാസം ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും പല സ്കൂളുകളിലും ഇന്റർനെറ്റ് സൗകര്യം പോലുമില്ല. ബീഹാറില്‍ പ്രൈമറി സ്‌കൂളുകളില്‍ 60 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലാണ് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം.
ജനസംഖ്യയും ജനസാന്ദ്രതയും കൂടിയ സംസ്ഥാനങ്ങളിലെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം ഞെട്ടിക്കുന്നതാണ്. ഉത്തര്‍പ്രദേശ് , ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലാണ് അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം ഏറ്റവും താഴ്ന്ന നിലയിലുള്ളത്. ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഈ പ്രതിസന്ധിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാൽ അധ്യാപക – വിദ്യാർത്ഥി അനുപാതം കുറവാണെങ്കിലും, ഹരിയാന, പശ്ചിമ ബംഗാൾ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സാക്ഷരതാ നിരക്ക് മികച്ച നിലയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.