റഷ്യയില്‍ അട്ടിമറി നീക്കവുമായി കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ്. രാത്രി വൈകി ബെലോറുസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കാഷെങ്കോ നടത്തിയ അനുരഞ്ജന ചര്‍ച്ചയ്ക്കൊടുവില്‍ വാഗ്നര്‍ ഗ്രൂപ്പ് വിമത നീക്കം അവസാനിപ്പിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ നിര്‍ദേശമനുസരിച്ചാണ് ചര്‍ച്ച നടത്തിയത്. വാഗ്നര്‍ ഗ്രൂപ്പ് രണ്ടു റഷ്യന്‍ നഗരങ്ങളും ഒരു സൈനിക കേന്ദ്രവും പിടിച്ചെടുത്തിരുന്നു. സൈനിക കേന്ദ്രം ഉടനേ പിടിച്ചെടുക്കുമെന്ന് വാഗ്നര്‍ ഗ്രൂപ്പിന്റെ തലവനും ശതകോടീശ്വരനുമായ യേവ്ഗെനി പ്രിഗോഷിന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു.ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ വെളിപെടുത്തിയിട്ടില്ലെങ്കിലും വാഗ്നര്‍ സേനയുടെ മോസ്കോ മാര്‍ച്ച് നിര്‍ത്തിവച്ചു. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വിശ്വസ്തനായിരുന്നു പ്രിഗോഷിന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.