ന്യൂഡല്‍ഹി: ഒഡീഷയിലെ ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി.
ഇലക്ട്രോണിക് ഇന്റര്‍ലോക്കിലുണ്ടായ മാറ്റമാണ് അപകടത്തിന് വഴിയൊരുക്കിയതെന്നും മന്ത്രി പറഞ്ഞു. അതേസമയം അപകടത്തെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായതായും അദ്ദേഹം വ്യക്തമാക്കി. റെയില്‍ സുരക്ഷാ കമ്മീഷണര്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'അത് പുറത്തുവരുന്നത് വരെ കാത്തിരിക്കണം. പക്ഷേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആരാണ് ഈ അപകടത്തിന് ഉത്തരവാദികളെന്നും കണ്ടെത്തിയിട്ടുണ്ട്. റെയില്‍വേ ലൈനുകള്‍ പുനസ്ഥാപിക്കുകയാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് മുന്നിലുള്ള പ്രധാന കാര്യമെന്നും' അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് എന്ന് പറഞ്ഞാല്‍ മൈക്രോപ്രൊസസര്‍ ഉപകരണമാണ്. യാര്‍ഡുകളെ കൃത്യമായി അളക്കാനും, പാനല്‍ ഇന്‍പുട്ടുകള്‍ക്കുമായിട്ടാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. റിലേ ഇന്റര്‍ലോക്കിംഗ് സിസ്റ്റത്തിന് ബദലായി കൊണ്ടുവന്ന സംവിധാനമാണിതെന്ന് റെയില്‍വേ മന്ത്രാലയം പറയുന്നു.
അതേസമയം 'അപകടവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അന്വേഷണ റിപ്പോര്‍ട്ട് ഞങ്ങളുടെ കൈവശമെത്തിയാല്‍ അറിയാന്‍ സാധിക്കും. കൂടുതല്‍ വസ്തുതകള്‍ അതിലുണ്ടാവും. നിലവില്‍ അപകടകാരണം മാത്രമേ അറിയൂ'എന്നും റെയില്‍വേ മന്ത്രി പറഞ്ഞു.
റെയില്‍വേ ട്രാക്കിന്റെ പുനസ്ഥാപന പ്രവര്‍ത്തികളും, ബോഗികള്‍ മാറ്റിയത് അടക്കമുള്ള പ്രവര്‍ത്തികളും അദ്ദേഹം നേരിട്ട് കണ്ട് വിലയിരുത്തി. അപകട സ്ഥലത്ത് നിന്ന് തടസ്സങ്ങളെല്ലാം നീക്കി ട്രാക്ക് ഗതാഗത യോഗ്യമാക്കുന്ന നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ പ്രവൃത്തിക്ക് ഒരുപാട് ആളുകള്‍ മുന്നിലുണ്ടെന്നും മന്ത്രാലയം പറയുന്നു.
7 പോക്ലെയിന്‍ മെഷീനുകള്‍, രണ്ട് അപകട ദുരന്ത നിവാരണ ട്രെയിനുകള്‍, നാല് റെയില്‍വേ-റോഡ് ക്രെയിനുകള്‍, എന്നിവ ട്രാക്കിലെ തടസ്സങ്ങള്‍ നീക്കാനായി റെയില്‍വേ ഇവിടെ നിയോഗിച്ചിട്ടുണ്ട്. കോറമണ്ഡല്‍ എക്സ്പ്രസ്സിന് സിഗ്നല്‍ നല്കിയിരുന്നതായിട്ടാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
മെയിന്‍ ലൈനിലേക്ക് പ്രവേശിക്കാനായിരുന്നു സിഗ്നല്‍ നല്‍കിയത്. എന്നാല്‍ അത് പിന്നീട് എടുത്ത് മാറ്റി. ലൂപ്പ് ലൈനിലേക്കാണ് പിന്നീട് ട്രെയിന്‍ പ്രവേശിച്ചത്. ഇത് വലിയ അപകടത്തിന് കാരണമാവുകയും ചെയ്തുവെന്ന് കണ്ടെത്തലുണ്ട്.
കഴിഞ്ഞ ദിവസം അപകടത്തെ തുടര്‍ന്ന് പ്രതിപക്ഷം റെയില്‍വേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ഈ സമയം രാഷ്ട്രീയം പാടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.