കൊല്ലം സുധിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി സഹപ്രവർത്തകനും സിനിമ താരവുമായ ഉല്ലാസ് പന്തളം. ഞെട്ടിക്കുന്ന മരണ വാർത്ത കേട്ടാണ് ഇന്ന് ഉറക്കത്തിൽ നിന്നും എണീറ്റതെന്ന് ഉല്ലാസ്.
ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ്. ഈ മാസം ഒന്നാം തിയതി ഒരുമിച്ചുള്ള ഷൂട്ട് കഴിഞ്ഞതേയുള്ളൂ പ്രോഗ്രാമിന് ഞാനും പങ്കെടുക്കേണ്ടതായിരുന്നു.
ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ട് ഒഴിവായതാണ്. കൊറോണക്ക് ശേഷം ഞങ്ങൾ ഒരുമിച്ച് ധാരാളം പ്രോഗ്രാമുകൾ ചെയ്തിരുന്നു. അവന്റെ കുട്ടികളെ ഓർത്ത് സങ്കടം വരുന്നതായും ഉല്ലാസ് പന്തളം വ്യക്തമാക്കി ഒരു വീട് വെക്കണമെന്നുള്ള ആഗ്രഹം അവനുണ്ടായിരുന്നു എന്നും ഉല്ലാസ് പന്തളം വ്യക്തമാക്കി.
കഴിഞ്ഞ മാസം 25-ന് എന്റെ ജന്മദിനം ആയിരുന്നു. അന്ന് ഫ്ലവർസിന്റെ സ്റ്റാർ മാജിക് ഷൂട്ട് കഴിഞ്ഞ് ഞങ്ങൾ ഒത്തുകൂടി.ആ സമയത്ത് വീട് വെക്കാൻ സാധിക്കാത്തതിന്റെ സങ്കടം പറഞ്ഞ് അവൻ കരഞ്ഞിരുന്നു.
പ്രോഗ്രാമുകൾ ധാരാളം വരുന്നുണ്ടെന്നും ഹോം ലോണുകൾ എടുക്കാമെന്നും എല്ലാം ശരിയാകുമെന്നും ബിനു അടിമാലിയും താനും അന്ന് പറഞ്ഞിരുന്നു എന്നും ഉല്ലാസ് പന്തളം ഓർമിച്ചു.
കൊല്ലം സുധി വാഹനാപകടത്തിൽ ഇന്ന് രാവിലെയാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്. വടകരയിൽ ട്വന്റിഫോർ കണക്ട് സമാപന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു താരത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവർക്കും അപകടത്തിൽ പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.