മലപ്പുറം:ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പരിചയപ്പെട്ട 14 കാരിയുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല ചാറ്റിങ് നടത്തിയ യുവാവ് അറസ്റ്റില്‍.
കുന്നംകുളം കേച്ചേരി സ്വദേശി പറപ്പൂപറമ്പിൽ സബീഷ്(33) ആണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. ചങ്ങരംകുളം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
രോഗിയായ ചങ്ങരംകുളം സ്വദേശി കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കൂട്ടിന് വന്ന പേരക്കുട്ടിയുമായി സമീപത്ത് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ സബീഷ് സൗഹൃദം സ്ഥാപിച്ച് മൊബൈൽ നമ്പർ വാങ്ങുകയും പിന്നീട് മൊബൈലിൽ വിളിച്ച് അശ്ലീല സംഭാഷണങ്ങൾ നടത്തുകയും ചെയ്യുകയായിരുന്നു.വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ കുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് ലൈനിന് പരാതി നൽകി.
ചൈൽഡ് ലൈൻ നൽകിയ പരാതിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോക്‌സോ ചുമത്തി കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.