തിരു.: വരുന്ന ശനിയാഴ്ച മുതൽ സ്കൂളുകൾക്ക് പ്രവൃത്തി ദിനമാണെന്നും ഇക്കാര്യത്തിൽ ഇനിയൊരു ചർച്ചയില്ലെന്നും മന്ത്രി വി. ശിവൻകുട്ടി. ശനിയാഴ്ച പ്രവർത്തി ദിനമാകുന്നതിലെ കെഎസ്ടിഎയുടെ എതിർപ്പ് പൂർണ്ണമായും തള്ളുകയാണ് മന്ത്രി പറഞ്ഞു.
ഏത് അദ്ധ്യാപക സംഘടനയ്ക്കും അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. സർക്കാർ തീരുമാനം നടപ്പിലാക്കി കഴിഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 ദിവസം അദ്ധ്യയന ദിനമാക്കുന്നത്.
തീരുമാനം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സന്തോഷമാണെന്നും എതിർപ്പ് പത്രക്കാർക്ക് മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ശനിയാഴ്ച സ്കൂൾ തുറന്നു പ്രവർത്തിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.