തിരുവനന്തപുരം:-തിരുവനന്തപുരം ആര്യശാലയിൽ വൻ തീപിടുത്തം. കെമിക്കൽ സൂക്ഷിച്ച കടയിലാണ് തീപിടുത്തമുണ്ടായത്. ആറ് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി തീയണക്കാൻ ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.
തീ നിയന്ത്രണ വിധേയമായില്ല. ചാല മാർക്കറ്റിലേക്ക് പോകുന്ന വഴിയിലാണ് തീപിടുത്തം ഉണ്ടായത്.നാല് കടകളുള്ള കെട്ടിടത്തിലെ മുകളിലുള്ള നിലകളിലാണ് തീപടർന്നത്.
ശിവകുമാർ ഏജൻസീസ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. ബ്ലീച്ചിങ് പൗഡർ അടക്കമുള്ള രാസവസ്തുക്കൾ സൂക്ഷിച്ച ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.