മോഷണക്കേസിൽ പഞ്ചായത്ത്‌ അംഗം അറസ്‌റ്റിൽ.

കുന്നംകുളം: ബൈക്കിന്റെ ടയർ മോഷ്‌ടിച്ചതിന്‌ പഞ്ചായത്ത്‌ അംഗം അറസ്‌റ്റിൽ.

കടവല്ലൂർ  പഞ്ചായത്ത്‌ മൂന്നാംവാർഡ്‌ അംഗം കല്ലുംപുറം കാണക്കോട്ടയിൽ  നാസറിനെ(52)യാണ്‌ കുന്നംകുളം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

കടവല്ലൂർ കല്ലുംപുറം പത്താലത്ത്‌ അസീസ്‌ എന്നയാളുടെ വീടിന്റെ മുറ്റത്ത്‌ പാർക്ക്‌ ചെയ്‌തിരുന്ന ബുള്ളറ്റിന്റെ ടയർ അർധരാത്രിയിൽ മോഷ്‌ടിച്ചതായാണ്‌ കേസ്‌.

ചൊവ്വ രാവിലെയാണ് മോഷണ വിവരം വീട്ടുകാർ അറിഞ്ഞത്. വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന ബൈക്കിന്റെ ചക്രം ഊരിക്കൊണ്ടുപോയ നിലയിൽ കണ്ടതിനെത്തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു.

സാമ്പത്തിക ഇടപാടിന്റെ തുടർച്ചയാണു മോഷണത്തിൽ കലാശിച്ചതെന്നാണു പൊലീസ് നൽകുന്ന വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !