തിരുവനന്തപുരം: ദേശാഭിമാനി ഹെഡ് ഓഫീസിലെ ക്ലർക്ക് മങ്കാട്ടുകടവ് ജയശ്രീയിൽ ജെ എസ് ശ്രീജ (40) അന്തരിച്ചു. പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് മരിച്ചത്. സംസ്കാരം ശനിയാഴ്ച പകൽ 11ന് തൈക്കാട് ശാന്തികവാടത്തിൽ.
വെള്ളായണി രാമഗിരിയിൽ രഞ്ജിത് രാമകൃഷ്ണനാണ് (സ്പോർട്സ് കൗൺസിൽ) ഭർത്താവ്. മകൾ: ജ്വാല (ഒമ്പതാം ക്ലാസ് വിദ്യാർഥിനി). അമ്മ: ജയകുമാരി. അച്ഛൻ: ശ്രീധരൻ നായർ (റിട്ട. ജയിൽവകുപ്പ്). സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ ഭർതൃപിതാവാണ്.
മരണവിവരമറിഞ്ഞ് മെഡിക്കൽ കോളേജിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് തുടങ്ങിയവർ എത്തി അന്തിമോപചാരമർപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.