രണ്ട് വർഷമായി ഷെഡിലിരിക്കുന്ന പാലക്കാട് സ്വദേശിയുടെ ഇരുചക്ര വാഹനത്തിന് നാലായിരം രൂപ പിഴയിട്ട് ആർടിഒ.

പാലക്കാട്‌ :രണ്ട് വർഷമായി  ഷെഡിലിരിക്കുന്ന പാലക്കാട് സ്വദേശിയുടെ ഇരുചക്ര വാഹനത്തിന് നാലായിരം രൂപ പിഴയിട്ട് ആർടിഒ. പിഴ ഈടാക്കിയതായുള്ള നോട്ടിസ് കഴിഞ്ഞ ദിവസമാണ് ഉടമ ജമാലിന് ലഭിച്ചത്.

മതിയായ രേഖകളില്ലാത്തതിന് പിഴയെന്നാണ് നോട്ടിസിൽ രേഖപ്പെടുത്തിയിട്ടുള്ളത്.പോസ്റ്റ്മാൻ വീട്ടിലെത്തിച്ച കവർ തുറന്നപ്പോഴാണ് ഓട്ടമില്ലാതെ വീട്ടിൽ നിർത്തിയിട്ടിരിക്കുന്ന  ഇരുചക്ര വാഹനത്തിന് പിഴ ഈടാക്കിയ വിവരം വാഹന ഉടമ പരുതൂർ സ്വദേശി ജമാൽ അറിയുന്നത്.

തകരാർ മൂലം രണ്ട് വർഷമായി വീട്ടിൽ നിന്ന് പുറത്തിറക്കാതെയിരിക്കുന്ന വാഹനത്തിനാണ് തൃശൂർ ഒല്ലൂരിലെ ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ്പിഴ ഈടാക്കിയിരുന്നത്.

വാഹനത്തിന്റെ ഇൻഷുറൻസും പുകപരിശോധനയും മുടങ്ങിയതിന് നാലായിരം രൂപ പിഴ ചുമത്തിയതായാണ് നോട്ടീസിലുള്ളത്.

ആർടിഒ ഓഫീസിൽ ബന്ധപ്പെട്ടിരുന്നെന്നും വിഷയം പരിശോധിക്കാമെന്ന് ഓഫീസർ അറിയിച്ചതായും ജമാൽ.

അകാരണമായി കിട്ടിയ പിഴ മാറ്റിക്കിട്ടാൻ ഏതെല്ലാം ഓഫീസുകൾ കയറിയിറങ്ങണമെന്ന ആശങ്കയിലാണ് ജമാൽ.

മറ്റേതെങ്കിലും വാഹനത്തിന്റെ പിഴവ് ജമാലിന്റെ വാഹന നമ്പരിലേക്ക് അച്ചടിച്ച് വന്നതാവാമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !