പാലാ:ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ളാലം ബ്ലോക്ക് പരിധിയിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം സംഘടിപ്പിച്ചു.
പുകയില വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി 'നമ്മുക്ക് ഭക്ഷണമാണ് വേണ്ടത് പുകയിലയല്ല ' എന്ന മുദ്രാവാക്യം ആസ്പദമാക്കിയായിരുന്നു മത്സരം.
ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.പദ്മരാജൻ , ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ശ്രീ.ജോസ് അഗസ്റ്റിൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു.
ഭരണങാനം അൽഫോൻസ റസിഡൻഷ്യൽ സ്ക്കൂളിലെ ലിസിൻ ജോർജ് ഒന്നാം സ്ഥാനം നേടി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ബിമൽ കുമാർ സ്വാഗതവും PRO ശ്രീമതി. ജയലക്ഷ്മി നന്ദിയും പറഞ്ഞു .ആരോഗ്യ പ്രവർത്തകർ ,അധ്യാപകർ , വിദ്യാർത്ഥികൾ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.