പാലാ. ളാലം മഹാദേവ ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ചു സമർപ്പിച്ച ഋഷഭ വാഹനം ഔഷധ എണ്ണയിൽ നിക്ഷേപിച്ചു.
പഞ്ചാക്ഷരീ മന്ത്രം മുഖരിതമായ അന്തരീക്ഷത്തിൽ തിങ്കളാഴ്ച രാവിലെ ക്ഷേത്രം തന്ത്രി മുണ്ടകൊടി ഇല്ലത്ത് ഹരികൃഷ്ണൻ നമ്പൂതിരിയുടെയും മേൽശാന്തി കളപ്ളാവിൽ ഇല്ലം ശ്രീകാന്ത് വാസുദേവൻ നമ്പൂതിരിയും കാർമികത്വത്തിൽ പൂജിച്ച് ഔഷധ എണ്ണ കലശകുടത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിച്ചു.
തുടർന്ന് പ്രത്യേകം തയ്യാറാക്കിയ തോണിയിൽ നിക്ഷേപിച്ചിരിക്കുന്ന ഋഷഭ വാഹനത്തിലേക്ക് ഔഷധക്കൂട്ട് എണ്ണ പകർന്നു.
തുടർന്ന് ഉപദേശക സമിതി പ്രസിഡന്റ് ശ്രീ. പുത്തൂർ പരമേശ്വരൻ നായർ ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസർ ആർ രാജീവ് എന്നിവർ എണ്ണ പകർന്നു.
പിന്നാലെ ചടങ്ങിൽ പങ്കെടുത്തു നൂറു കണക്കിന് ഭക്ത ജനങ്ങളും തോണിയിൽ എണ്ണ പകർന്നു.
ചടങ്ങിന് ശേഷം തോണി മൂടിക്കെട്ടി സുരക്ഷിതമാക്കി എങ്കിലും തുടർ ദിവസങ്ങളിലും ഭക്തജനങ്ങൽക്ക് എണ്ണ തോണിയിൽ എണ്ണ ഒഴിക്കാൻ അവസരം ഉണ്ടായിരിക്കും..
ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന എണ്ണ കൗണ്ടറിൽ നിന്നും ഔഷധ എണ്ണ ഭക്തജനങ്ങൾക്ക് ലഭ്യമാണ്.
പ്രദോഷം ഉൾപ്പെടെയുള്ള വിശേഷാൽ ദിവസങ്ങളിൽ ഭഗവാന്റെ ശീവേലി ബിംബം എഴുന്നെള്ളിക്കാൻ ആണ് ഋഷഭ വാഹനം ഉപയോക്കുക.
വരിക്ക പ്ലാവിൻ തടിയിൽ നിർമ്മിച്ച ഋഷഭ വാഹനം നൂറ്റാണ്ടുകൾ നിലനിൽക്കുക എന്ന് ഉദ്ദേശത്തോടെ ആണ് അത്യ അപൂർവമായി നടക്കുന്ന തൈലാധിവാസ ചടങ്ങ് നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.