ഈരാറ്റുപേട്ട : നഗരസഭയുടെ നേതൃത്വത്തിലുള്ള ഹരിത കർമ സേന അംഗങ്ങൾ ഇത്തവണ മഴക്കാലത്ത് ജോലിയിൽ മുഴുകുമ്പോൾ രോഗങ്ങൾ വന്നാൽ ചികിത്സയ്ക്ക് സാമ്പത്തിക പ്രയാസം നേരിടേണ്ടി വരില്ല.
ഒപ്പം മഴ നനയാതിരിക്കാൻ റെയിൻ കോട്ടുമുണ്ടാകും. ചികിത്സയ്ക്കുള്ള ചെലവുകൾക്ക് ഇൻഷുറൻസ് പരിരക്ഷ തയ്യാറായി.
മുഴുവൻ ഹരിതകർമ സേന അംഗങ്ങൾക്കും സ്വകാര്യ ആശുപത്രികളിൽ മൂന്ന് ലക്ഷം രൂപ വരെയുള്ള ചികിത്സയുടെ ഉൾപ്പടെ ചിലവുകൾ ഇനി ഇൻഷുറൻസ് കമ്പനിയാണ് വഹിക്കുക.
ഇൻഷുറൻസ് കാർഡുകളുടെയും റെയിൻ കോട്ടുകളുടെയും വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ ഡോ. സഹല ഫിർദൗസ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുനിത ഇസ്മായിൽ അൻസർ പുള്ളോലിൽ റിസ്വാന സവാദ്, കൗൺസിലർമാരായ അനസ് പാറയിൽ നൗഫിയ ഇസ്മായിൽ ഫാസില അബ്സാർ ഷെഫ്നാ അമീൻ,
ഹെൽത്ത് സൂപ്പർവൈസർ ജെൻസ് സിറിയക് നവകേരളം കർമ്മപദ്ധതി ആർ പി അൻഷാദ് ഇസ്മായിൽ ശുചിത്വമിഷൻ ആർ പി മുത്തലിബ്, എൻ യു എൽ എം കോഡിനേറ്റർ മനു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീസ സോണി നൗഷാദ് ജെറാൾഡ് ലിനീഷ് എന്നിവർ പങ്കെടുത്തു.
ഈരാറ്റുപേട്ട നഗരസഭയിൽ സേവനമനുഷ്ഠിക്കുന്ന 38 ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഇൻഷുറൻസ്കാർഡ് വിതരണം ചെയ്തു.
സ്വകാര്യ ആശുപത്രികളിൽ മൂന്നുലക്ഷം രൂപ വരെയുള്ള ചികിത്സ ചിലവുകൾ ഇൻഷുറൻസ് കമ്പനിയാണ് വഹിക്കുക. വിതരണം ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ കൺസോർഷ്യം പ്രസിഡന്റിന് കൈമാറിക്കൊണ്ട് നിർവഹിച്ചു.
കുടുംബശ്രീയുടെ മേൽനോട്ടത്തിലാണ് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കിയത്. കൂടാതെ തന്നെ വർഷക്കാലത്ത് കർമ്മ സേന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഭാഗമായി മഴക്കോട്ടുകളും യൂണിഫോം സെഗ്രിക്കേഷൻ ബാങ്ക് എന്നിവയുടെയും വിതരണം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.