അവിഹിത ബന്ധം തടയാൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദിച്ച കേസ്സിൽ 35 കാരിയും 19 കാരൻ കാമുകനും അറസ്റ്റിൽ

കൊല്ലം : അവിഹിതബന്ധം തടയാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച യുവതിയും കാമുകനും പള്ളിത്തോട്ടം പോലീസിന്‍റെ പിടിയില്‍.

ജോനകപ്പുറം സ്വദേശി നിഷിത(35), ഇവരുടെ കാമുകനായ ജോനകപ്പുറം, തോണ്ടലില്‍ പുരയിടം വീട്ടില്‍ റസൂല്‍(19) എന്നിവരാണ് പള്ളിത്തോട്ടം പോലീസിന്‍റെ പിടിയിലായത്.

മൂന്ന് മക്കളുടെ മാതാവായ യുവതി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇവരെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി പോയിരുന്നു. ഇതിന് ഇവര്‍ക്കെതിരെ ജുവനൈല്‍ ജെസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്തിരുന്നു.

പിന്നീട് ഇവര്‍ പിടിയിലായപ്പോള്‍, യുവാവ് തന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയതാണെന്ന് കാണിച്ച് യുവതി കോടതിയില്‍ നിന്നും ജാമ്യം നേടി.

എന്നാല്‍ ജാമ്യം നേടി പുറത്തിറങ്ങിയ കാമുകനുമൊത്ത് പിന്നീടും അവിഹിതബന്ധം തുടരുകയായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധത്തെ പറ്റി ചോദ്യം ചെയ്യുകയും ഇവരെ തടയാന്‍ ശ്രമിക്കുകയും ചെയ്യ്തപ്പോഴാണ് പ്രതികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദ്ദിച്ച് അവശനാക്കിയത്.

തുടര്‍ന്ന് പള്ളിത്തോട്ടം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും ജുവനൈല്‍ ജെസ്റ്റിസ് ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

പള്ളിത്തോട്ടം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഫയാസിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സ്റ്റെപ്റ്റോ ജോണ്‍, എസ്.സി.പി.ഒ ഷാനവാസ്, സുനില്‍ലാസര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്യ്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !