കോട്ടയം :എം.ജി. സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് കാണാതായ സംഭവത്തിൽ സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസുകാരന്‍റെ തെറിയഭിഷേകം.
പ്രവര്‍ത്തകരുമായുള്ള വാക്കുതർക്കത്തിനിടെ പൊലീസുകാരന്‍ തുടര്‍ച്ചയായി തെറി പറയുകയായിരുന്നു. പ്രവർത്തകർ ആദ്യം പൊലീസിനെ അസഭ്യം പറഞ്ഞതായും ആക്ഷേപമുണ്ട്.സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കെഎസ്‌യു നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു സംഭവം.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ മതിൽ ചാടിക്കടന്ന് അകത്തു പ്രവേശിച്ച പ്രവർത്തകരുമായി വാക്ക് തർക്കം ഉണ്ടായതിനിടയാണ് അസഭ്യം പറഞ്ഞത്.
പ്രവർത്തകർ ആദ്യം പൊലീസിനെ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. ഗാന്ധിനഗർ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.