ഡൽഹി: മണിപ്പുരിലെ കലാപം ഹൃദയം തകര്‍ക്കുന്നുവെന്ന് സോണിയ ഗാന്ധി. രാജ്യത്തിന്റെ മനസാക്ഷിക്കേറ്റ മുറിവാണ് മണിപ്പുരെന്നും അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും സോണിയ ആവശ്യപ്പെട്ടു.
ആയുഷ്കാലം മുഴുവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ വീട് വിട്ട് ജീവന് കയ്യില്‍ പിടിച്ച് ഓടേണ്ടി വരുന്നവരുടെ വേദന തനിക്ക് മനസിലാകുമെന്നും സഹോദരങ്ങളെ പോലെ കഴിഞ്ഞ ജനങ്ങളാണ് ഇന്ന് പരസ്പരം ഏറ്റുമുട്ടുന്നതെന്നും സോണിയ പറഞ്ഞു.എല്ലാ വൈവിധ്യങ്ങളുടെയും ഭൂമിയായിരുന്നു മണിപ്പുരെന്നും അതിനിയും അങ്ങനെ തന്നെ സംരക്ഷിക്കേണ്ടതുണ്ടന്നും തെറ്റായ ഒരു തീരുമാനം ജനങ്ങളുടെ ജീവന് അപഹരിക്കുന്നതാകരുതെന്നും സോണിയ പറഞ്ഞു.
ജനങ്ങളുടെ മനസിനേറ്റ മുറിവുണക്കുന്ന സമീപനമാകണം ഭരണാധികാരികള്‍ സ്വീകരിക്കേണ്ടതെന്നും സമധാനം പുനഃസ്ഥാപിക്കുന്നതില്‍ മുന്‍കൈയെടുക്കാന്‍ മണിപ്പുരിലെ തന്റെ ധീരസഹോദരിമാരോട് അഭ്യര്‍ഥിക്കുകയാണെന്നും സോണിയ പറഞ്ഞു.
മണിപ്പുരില്‍ ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി പുറത്തെടുക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ക്രമസമാധാന പാലനത്തില്‍ സംസ്ഥാന–കേന്ദ്ര സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു. അന്‍പത് ദിവസത്തിലേറെയായി മണിപ്പുരില്‍ സംഘര്‍ഷം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.