കാസർഗോഡ്: സഹപ്രവര്‍ത്തകയോട് അശ്ലീലം പറയുകയും സന്ദേശമയയ്ക്കുകയും ചെയ്തുവെന്ന പരാതിയില്‍ ലോക്കല്‍ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
കാസർഗോഡ് കോടോം ലോക്കല്‍ സെക്രട്ടറി കെ വി കേളുവിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.ജില്ലാ സെക്രട്ടേറിയറ്റംഗം സാബു ഏബ്രഹാം പങ്കെടുത്ത അടിയന്തര ലോക്കല്‍ കമ്മിറ്റി യോഗമാണ് കെ വി കേളുവിനെ പുറത്താക്കിയത്. മുന്‍ ഏരിയാ കമ്മിറ്റിയംഗവും സിഐടിയു നേതാവുമായ ടി ബാബുവിനാണ് ലോക്കല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്.
ഫോണില്‍ റെക്കോഡ് ചെയ്ത ഇയാളുടെ സംഭാഷണമുള്‍പ്പെടെയാണ് സിപിഎം പ്രവര്‍ത്തക പാര്‍ട്ടിയുടെ മേല്‍ക്കമ്മിറ്റിക്ക് പരാതി നല്‍കിയത്.
ഇതിനുശേഷം കേളു ഭീഷണിപ്പെടുത്തിയതിന്റെ വീഡിയോയും ഇവര്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറിയതോടെയാണ് നടപടി ഉണ്ടായത്. കെ വി കേളുവിനെ പുറത്താക്കിക്കൊണ്ടുള്ള കീഴ്ക്കമ്മിറ്റിയുടെ തീരുമാനം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.