ഇടുക്കി: കട്ടപ്പന കാഞ്ചിയാർ അനുമോൾ വധക്കേസിൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.
മാർച്ച് 19-നാണ് കാഞ്ചിയാറിലെ സ്കൂൾ അധ്യാപികയായിരുന്ന വത്സമ്മ എന്ന അനുമോളെ കാണാതായത്. സംഭവത്തിൽ കട്ടപ്പന പോലീസ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചു.തുടർന്നുള്ള അന്വേഷണത്തിൽ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു. അനുമോളുടെ ഭർത്താവായ വിജേഷാണ് പ്രതി എന്ന് കണ്ടെത്തി.
വിജേഷിനെ അറസ്റ്റ് ചെയ്യുകയും തുടർന്ന് 80 ദിവസത്തിനുള്ളിൽ തന്നെ കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
കാഞ്ചിയാർ ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോൾ. 17ന് സ്കൂളിലെത്തിയ യുവതി പിറ്റേദിവസം നടക്കാനിരിക്കുന്ന സ്‌കൂൾ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ സ്കൂളിലെത്തിയില്ല.
അതിനിടെ ഭാര്യ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ, ഫിലോമിന എന്നിവരെ ഭർത്താവ് വിജേഷ് ഫോണിൽ വിളിച്ചറിയിച്ചു.
വിവരമറിഞ്ഞ് ദമ്പതികൾ വീട്ടിലെത്തിയെങ്കിലും ഫിലോമിന കിടപ്പുമുറിയിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ വിജേഷ് തന്ത്രപൂർവം തടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് അനുമോളുടെ മാതാപിതാക്കൾക്കൊപ്പം വിജേഷ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
അതിനുശേഷം ഏകമകളെ വിജേഷ് വെങ്ങാലൂർക്കടയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടെ അനുമോളുടെ ഫോണിലേക്ക് മാതാപിതാക്കളും സഹോദരനും വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
എന്നാൽ തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്കു വീട്ടുകാർ വിളിച്ചപ്പോൾ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു. ഇതോടെ സംശയം തോന്നിയ മാതാപിതാക്കൾ ചൊവ്വാഴ്ച സ്റ്റേഷനിലെത്തി ഇക്കാര്യം അറിയിച്ചശേഷം വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടിൽ എത്തി.
വീട് പൂട്ടിയിരുന്നതിനാൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടത്. പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളിപുതപ്പ് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.