കോട്ടയം :പാമ്പാടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി. ആനന്ദരാജും പാർട്ടിയും ചേർന്ന് നടത്തിയ പെട്രോളിംഗിൽ മറ്റക്കര ഭാഗത്ത് അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം KL 05 AW 3622 HONDA Grazia സ്കൂട്ടറിൽ സൂക്ഷിച്ച് വില്പന നടത്തിയ കുറ്റത്തിന് മറ്റക്കര കരയിൽ കുഴുപ്പളളികരോട്ട് വീട്ടിൽ മോഹനൻ മകൻ സുബേഷ് മോഹനൻ (40/2023 ) എന്നയാളെ 6 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, തൊണ്ടിമണി 550/- രൂപ എന്നിവയോടൊപ്പം അറസ്റ്റ് ചെയ്തു.
പാമ്പാടി- ഒറവയ്ക്കൽ റോഡിൽ ആനിവേലി കവലയിൽ നിന്നും ഉദ്ദേശം 800 മീറ്റർ മാറി അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം സൂക്ഷിച്ച് വില്പന നടത്തിയ കുറ്റത്തിന് പങ്ങട കരയിൽ ഇഞ്ചക്കാട്ട് വീട്ടിൽ തോമസ് മകൻ റോയ് T തോമസ് (46/2023 ) എന്നയാളെ 3.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, തൊണ്ടിമണി 550/- രൂപ എന്നിവയോടൊപ്പം അറസ്റ്റ് ചെയ്തു.
പട്രോളിംഗ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) മനോജ് ടി കെ, CEO മാരായ ഷെഫീക്ക് M.H, ഷെബിൻ T മർക്കോസ് ഡ്രൈവർ സോജി മാത്യു എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.