ഭുവനേശ്വർ: ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം കോറോമാണ്ടൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് പാളംതെറ്റി 130ൽ ഏറെ പേർക്ക് പരിക്കേറ്റു.
17 ബോഗികളാണ് പാളംതെറ്റിയത്. ഇതിൽ നാല് ബോഗികൾ തലകീഴായി മറിഞ്ഞ നിലയിലാണ്. നാല് ബോഗികൾ റെയിൽ അതിർത്തിക്ക് പുറത്തേക്ക് തെറിച്ചുപോയി. അപകടത്തിൽ നിരവധി പേർ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ചില ബോഗികൾ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഷാലിമാർ-ചെന്നൈ കോറോമോണ്ടൽ എക്‌സ്പ്രസിന്റെ അഞ്ച് കോച്ചുകളാണ് പാളം തെറ്റിയതെന്നാണ് പ്രാഥമിക വിവരം.
“ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷന് സമീപം ഒരു എക്സ്പ്രസ് ട്രെയിൻ അപകടത്തിൽപ്പെട്ടു. തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി സംഘങ്ങൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
സംസ്ഥാന തലത്തിൽ നിന്ന് എന്തെങ്കിലും അധിക സഹായം ആവശ്യമുണ്ടെങ്കിൽ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യാനും എസ്ആർസിയെ അറിയിക്കാനും ബാലസോർ കളക്ടറോടും നിർദ്ദേശിച്ചിട്ടുണ്ട്”- സ്പെഷ്യൽ റിലീഫ് കമ്മീഷണർ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.