ബീച്ചിൽ കളിക്കുന്നതിനിടെ തിരയിൽ അകപ്പെട്ട് കാണാതായ രണ്ട് കുട്ടികൾക്കായുള്ള തെരച്ചിൽ തുടരുന്നു.

കോഴിക്കോട് : ബീച്ചിൽ കളിക്കുന്നതിനിടെ തിരയിൽ അകപ്പെട്ട് കാണാതായ രണ്ട് കുട്ടികൾക്കായുള്ള തെരച്ചിൽ തുടരുന്നു. കുട്ടികളെ കണ്ടെത്താനായി ഡ്രോൺ വഴിയുള്ള തെരച്ചിൽ നടത്തുമെന്ന് സ്ഥലത്തെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി.

സുരക്ഷാ ബോർഡുകൾ സ്ഥാപിച്ചിട്ടും ആളുകളത് കാര്യമായെടുക്കുന്നില്ലെന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്. ആളുകൾക്ക് കടലിലേക്കിറങ്ങാനാകാത്ത വിധം വേലി കെട്ടുന്നത് പരിഗണനയിലാണെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

കോഴിക്കോട് ഒളവണ്ണ സ്വദേശികളായ ആദിൻ ഹസൻ, മുഹമ്മദ് ആദിൽ എന്നിവരാണ് രാവിലെ എട്ടുമണിയോടെ കളിക്കുന്നതിനിടെ, തിരയിൽ പെട്ടത് ബീച്ചിന് സമീപം ഫുട്ബോൾ കളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു.

പന്ത് കളിക്കുന്നതിനിടെ കുട്ടികളിലൊരാൾ കടലിൽ പന്തെടുക്കാൻ പോയതായിരുന്നു. എന്നാൽ അടിയൊഴുക്കുള്ള സമയമായതിനാൽ ആദിൽ കടലിൽ അകപ്പെട്ടു. അപകടം കണ്ടു നിന്ന സുഹൃത്ത് ആദിലിനെ രക്ഷിക്കാനായി പിന്നാലെ കടലിലേക്ക് ചാടി.

തുടർന്ന് രണ്ട് പേരെയും കാണാതാവുകയായിരുന്നു. കൂടെയുളളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മത്സ്യത്തൊഴിലാളികുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി. പൊലീസ് സംഘവും സ്ഥലത്തുണ്ട്. അടിയൊഴുക്ക് ശക്തമായതിനാൽ തെരച്ചിൽ ദുഷ്കരമാണെന്ന് അധികൃതർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !