കോട്ടയം: കാട്ടുകടന്നലിന്റെ കുത്തേറ്റ വെച്ചൂര്‍ പശു ചത്തു. കോട്ടയം മരങ്ങാട്ടുപിള്ളി അന്തനാട്ട് എ എസ് രാധാകൃഷ്ണന്റെ പശുവാണ് ചത്തത്.
വ്യാഴാഴ്ച്ചയാണ് ജൈവകര്‍ഷകനായ രാധാകൃഷ്ണന്റെ പശുവിനെ കടന്നലുകള്‍ ആക്രമിച്ചത്. രണ്ടുദിവസം ചികില്‍സിച്ചെങ്കിലും ഫലം ഉണ്ടായില്ല. രാധാകൃഷ്ണന്റെ ഭാര്യ കമലം രാധാകൃഷ്ണനും കടന്നലിന്റെ കുത്തേറ്റിരുന്നു.
മൂന്നുവര്‍ഷം പ്രായമുള്ള പശുവിനെ പറമ്ബില്‍ കെട്ടിയിരിക്കുകയായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായ പശുവിനെ കാട്ടുകടന്നല്‍ കൂട്ടത്തോടെ കുത്തുകയായിരുന്നു.
വെള്ളം കൊടുക്കാനായി കമലം ഉച്ചയോടെ എത്തുമ്ബോള്‍ കടന്നല് കുത്തേറ്റത്തിന്റെ വെപ്രാളത്തിലായിരുന്നു പശു. കമല കയര്‍ അഴിച്ചുവിട്ടു. ഈ സമയത്താണ് അവര്‍ക്ക് കുത്തേറ്റത്. തൊഴുത്തില്‍ എത്തിയപ്പോഴും കടന്നലുകള്‍ പിന്നാലെ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.