പൊൻകുന്നം :ചിറക്കടവു ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രതിമാസസംവാദപരമ്പരയിലെ ഒമ്പതാമത്തെ പരിപാടി 2023 ജൂൺ 29-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തെക്കേത്തുകവല എൻ എസ് എൽ പി സ്കൂളിൽ വച്ചു നടക്കും.
പ്രശസ്ത കവിയും നിരൂപകനും എറണാകുളം മഹാരാജാസ് കോളേജ് മലയാള വിഭാഗം മുൻ മേധാവിയുമായ ഡോ. എം ജി ബാബുജി "മാധ്യമങ്ങളും പ്രതിബോധത്തിന്റെ രാഷ്ട്രീയവും " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.സാംസ്കാരികരംഗത്തെ അനൗപചാരികവിദ്യാഭ്യാസപ്രവർത്തനങ്ങൾക്കായി പഞ്ചായത്തു രൂപം കൊടുത്ത "ജനസംസ്കാര " എന്ന ജനകീയസമിതിയുംതെക്കേത്തുകവല ഗ്രാമീണ ഗ്രന്ഥശാലയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഗ്രാമപ്പഞ്ചായത്തുപ്രസിഡണ്ട് അഡ്വ സി ആർ ശ്രീകുമാർ അധ്യക്ഷത വഹിക്കും. ലൈബ്രറി പ്രസിഡണ്ട് പി കെ ബാബുലാൽ സ്വാഗതവും ജനസംസ്കാര പ്രസിഡണ്ട് കെ.ആർ.സുരേഷ് ബാബു നന്ദിയും പറയും. വിഷ്ണു വിനോദ് സ്വാഗതഗാനം ആലപിക്കും.
ഗ്രന്ഥശാലകൾ, മറ്റു സാംസ്കാരികസംഘടനകൾ എന്നിവയുമായി ചേർന്നാണ്
" സംസ്കാരസന്ധ്യ " എന്ന പേരിലുള്ള ഈ പ്രതിമാസപ്രഭാഷണപരമ്പരയും സംവാദസദസ്സും നടത്തുന്നത്. തുടർന്നു വരുന്ന മാസങ്ങളിലായി
കേരളത്തിലെ പ്രമുഖരായ സാംസ്കാരികപ്രവർത്തകർ "ജനസംസ്കാര "യുടെ വേദിയിലെത്തും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.