കൊല്‍ക്കത്ത: മോശം കാലാവസ്ഥയെതുടര്‍ന്ന് ഹെലികോപ്ടര്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് മമത ബാനര്‍ജിക്ക് പരിക്ക്.
ഇടുപ്പിനും, കാല്‍മുട്ടിനുമാണ് പരിക്കേറ്റിരിക്കുന്നത്. അതേസമയം അവര്‍ ആശുപത്രി വിട്ടിരിക്കുകയാണ്. ഡോക്ടര്‍മാര്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടും, അവര്‍ അത് തള്ളുകയായിരുന്നു.എസ്എസ്കെഎം ആശുപത്രിയിലായിരുന്നു അവരുണ്ടായിരുന്നത്. എന്നാല്‍ വീല്‍ചെയറിന്റെ സഹായത്തോടെ അവര്‍ പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബാക്കി ചികിത്സകളെല്ലാം വീട്ടില്‍ വെച്ചാവാം എന്നായിരുന്നു മമതയുടെ നിലപാട്. അതേസമയം മമതയ്ക്ക് കാര്യമായ പരിക്കുകള്‍ ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.എംആര്‍ഐ സ്കാനിംഗ് എടുത്തപ്പോള്‍ മമതയുടെ ലിഗ്മെന്റിന് പരിക്കുകള്‍ ഉള്ളതായി കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് സെവോക്ക് എയര്‍ ബേസിലാണ് ഈ ഹെലികോപ്ടര്‍ ഇറക്കിയത്. ഹെലികോപ്ടര്‍ ശക്തമായി വിറയ്ക്കാന്‍ തുടങ്ങിയിരുന്നുവെന്നും, യാത്ര തുടരുന്നത് അപകടകരമാണെന്നും,
കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ഹെലികോപ്ടറില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കവേയാണ് മമതയ്ക്ക് പരിക്കേറ്റത്. അതേസമയം അവിടെ നിന്ന് ബാഗ്ദോഗ്ര വിമാനത്താവളത്തിലേക്കാണ് മമത പോയത്. അവിടെ നിന്ന് അവര്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങുകയും ചെയ്തു.
മമതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ അവര്‍ കഠിനമായ വേദനയിലായിരുന്നുവെന്ന് മുഖത്ത് നിന്ന് വ്യക്തമായിരുന്നു.
കനത്ത മഴ ആ സമയത്തുണ്ടായിരുന്നു. ഹെലികോപ്ടറുമായി സഞ്ചരിക്കുന്നത് അപകടമാണെന്ന് മനസ്സിലാക്കിയ പൈലറ്റ് അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
ഗവര്‍ണര്‍ ആനന്ദ ബോസ്, മമതയെ ടെലഫോണില്‍ വിളിച്ച് ആരോഗ്യ സ്ഥിതി കുറിച്ച് ചോദിച്ചറിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.