വയനാട്: ബില്ലടയ്‌ക്കാൻ വൈകിയതിനെ തുടർന്ന് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി.എംവിഡി എന്‍ഫോഴ്സ്മെന്‍റ് വിഭാഗം ഓഫീസ് പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റയിലെ കെട്ടിടത്തിന്‍റെ ഫ്യൂസാണ് ഊരിയത്. റോഡ് ക്യാമറ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ വൈദ്യുതി ബന്ധമാണ് കെഎസ്ഇബി വിച്ഛേദിച്ചത്.
കഴിഞ്ഞാഴ്ച ടച്ചിങ് വെട്ടാൻ തോട്ടിയുമായി പോയ കെഎസ്ഇബി ജീപ്പിന് എംവിഡി എഐ ക്യാമറ നിയമ ലംഘനം ചൂണ്ടിക്കാട്ടി 20,500 രൂപ പിഴയിട്ടിരുന്നു. അമ്പലവയൽ കെഇഎസ്ബിയിലെ ജീപ്പിനാണ് മോട്ടർ വാഹനവകുപ്പിന്റെ ഉഗ്രൻ പണികിട്ടിയത്. വൈദ്യുതി ലൈനിനോടു ചേർന്ന് കിടക്കുന്ന മരക്കൊമ്പുകൾ നീക്കുന്നതിന്റെ ഭാഗമായി തോട്ടിയുൾപ്പെടെയുള്ള സാധാനങ്ങളുമായി പോകുന്ന ജീപ്പാണ് അമ്പലവയല്‍ ടൗണിലെ എഐ ക്യാമറയിൽ കുടുങ്ങിയത്.വാഹനത്തിനു മുകളിൽ തോട്ടി കയറ്റിയതിന് 20,000 രൂപയും വാഹനം ഓടിച്ചിരുന്ന ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാത്തതിന് 500 രൂപയുമാണു പിഴ ഈടാക്കിയത്. ടച്ചിങ് വെട്ടാൻ കരാർ അടിസ്ഥാനത്തിൽ ഒാടുന്ന വാഹനത്തിനാണ് പിഴ.
മോട്ടോര്‍ വാഹന വകുപ്പ് എമര്‍ജന്‍സി ഫണ്ടില്‍നിന്ന് ചൊവ്വാഴ്ച തന്നെ ബില്‍ അടച്ചതോടെ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ കാലതാമസം ഉണ്ടായാലും സാവകാശം ലഭിക്കാറുണ്ടെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.