കോട്ടയം :മുത്തോലി ടെക്നിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കടനാട് ഒറ്റപ്ലാക്കൽ ജെയ്സിയുടെ മകൻ ആൻജോയെ
കൺസഷന്റെ പേരിൽ ബസ്സിൽ നിന്നും തള്ളി വിഴ്ത്തി പരിക്കേൽപ്പിച്ച് ബസ് കണ്ടക്ടർക്കെതിരെ നടപടി എടുക്കണമെന്നുംകൺസഷൻ പേരിൽ വിദ്യാർഥികൾക്ക് എതിരെ നടക്കുന്ന ഇത്തരം പീഡനങ്ങൾ അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയാറകണമെന്നും സജി ആവശ്യപ്പെട്ടു.
പരിക്കേറ്റ വിദ്യാർത്ഥിയെ വീട്ടിൽ എത്തി സന്ദർശിച്ച് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി രാജൻ കുളങ്ങര, കേരള കോൺഗ്രസ് കടനാട് മണ്ഡലം സെക്രട്ടറി ജോയ്സ് പുതിയ മഠത്തിലും ഒപ്പമുണ്ടായിരുന്നു.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ കേരള കോൺഗ്രസ് സമരം ശക്തമാക്കുമെന്നും സജി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.