കുമരകം: മാതൃഭൂമി റിപ്പോർട്ടർ, ഫോട്ടോഗ്രാഫർ എന്നിവർക്ക് നേരെ കോട്ടയത്ത് ഉണ്ടായ ആക്രമണം ഇടതുപക്ഷ ഭരണകൂട ഭീകരത വിളിച്ചോതുന്നതാണ് എന്ന് ബിജെപി മധ്യ മേഖല പ്രസിഡന്റ് എൻ ഹരി.
ബസ് സമരം വാർത്ത റിപ്പോർട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവർത്തകരെ സിപിഎം പ്രവർത്തകർ ആക്രമിച്ചു. മാതൃഭൂമി റിപ്പോർട്ടർ എസ് ഡി റാം, ഫോട്ടോഗ്രാഫർ എന്നിവർക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത് ബസ്സുടുമയെ അനുകൂലിച്ച് വാർത്ത നൽകുമോ എന്ന് ചോദിച്ചായിരുന്നു ആക്രമണം.കേരളത്തിൽ ആകമാനം സിപിഎം ഗുണ്ടകൾ അഴിഞ്ഞാടുകയാണെന്ന് ബിജെപി മധ്യ മേഖല പ്രസിഡണ്ട് എൻ ഹരി, ആരോപിച്ചു.
എറണാകുളത്ത് എസ്എഫ്ഐക്കാർ കണ്ടക്ടറെ ആക്രമിക്കുകയാണെങ്കിൽ കോട്ടയത്ത് തിരുവാർപ്പിൽ ജോലി ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയ്തത് കുറ്റക്കാർക്കെതിരെ കർശന നിയമ സ്വീകരിക്കണമെന്ന് എൻ ഹരി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.