അടഞ്ഞുകിടന്ന വീടുകയറി മോഷണം: രണ്ട് യുവാക്കൾ കൂടി അറസ്റ്റിൽ.

കോട്ടയം :അടഞ്ഞുകിടന്ന വീട്ടിനുള്ളിൽ കയറി മോഷണം നടത്തിയ കേസിൽ രണ്ടു  പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി പുളിമാവ് ചാരുവിള പുത്തൻവീട്ടിൽ മുഹമ്മദ് സലാ, കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ   ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ  സെയ്‌ഫൂദ്ദീൻ എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന്  കാളകെട്ടി സ്വദേശിയുടെ കാഞ്ഞിരപ്പള്ളി ആനത്തോട്ടം ഭാഗത്തുള്ള വീട്ടിൽ നിന്നും 12 സീലിംഗ് ഫാനുകളും, എയർ കണ്ടീഷണർ, സ്റ്റെബിലൈസര്‍, കംപ്രസ്സര്‍, കേബിളുകൾ, 02 മോട്ടോർ പമ്പുകൾ തുടങ്ങിയവ  മോഷ്ടിച്ചുകൊണ്ട്  പോവുകയായിരുന്നു.

വീട് അടഞ്ഞു കിടക്കുന്നതിനാൽ ഇവർ പല സമയങ്ങളിൽ ആയാണ് മോഷണം നടത്തിയിരുന്നത്. വീട്ടുടമസ്ഥന്റെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും  ശാസ്ത്രീയമായ പരിശോധനയിലൂടെ ജെസ്സിൽ ടി.എസ്, അബ്ദുൽ ഹക്കീം, അഫ്സൽ അഷറഫ് എന്നിവരെ നേരത്തെ പിടികൂടുകയും ചെയ്തിരുന്നു.

തുടർന്ന് ഒളിവിൽ പോയ മറ്റ് പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന്  ഇവരെ പിടികൂടുകയായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ സുനിൽ തോമസ്, എസ്.ഐ ഗോപകുമാർ , സി.പി.ഓ മാരായ ബിനു പി, രതീഷ്, റഫീഖ്, പീറ്റർ വർഗീസ്, അരുൺ അശോക് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !