മാര്‍മല അരുവിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍ കുടുങ്ങിയ ആറു സഞ്ചാരികളെ രക്ഷപെടുത്തി.

ഈരാറ്റുപേട്ട: പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഈരാറ്റുപേട്ട തീക്കോയി മംഗളഗിരി മാർമല അരുവിയിൽ കുടുങ്ങിയ വൈക്കം സ്വദേശികളായ 5 അംഗ സംഘത്തെ രക്ഷപ്പെടുത്തി.

ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ പോലീസ്, അഗ്നിരക്ഷാ സേന, നന്മക്കൂട്ടം പ്രവർത്തകർ, ടീം എമർജൻസി പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിനൊടുവിലാണ് വൈക്കം സ്വദേശികളെ രക്ഷപ്പെടുത്തിയത്.

അരുവിക്ക് കുറുകെ രക്ഷാപ്രവർത്തകർ വടം കെട്ടിയുറപ്പിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. വൈക്കത്ത് നിന്നും മാർമല അരുവി കാണാൻ എത്തിയ സംഘമാണ് കുടുങ്ങിയത്. പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അരുവിയിലെ ജലനിരപ്പ് അപകടകരമാം വിധം വർദ്ധിക്കുകയായിരുന്നു.

ഇതേതുടർന്ന് അഞ്ചംഗ സംഘം അരുവിയുടെ താഴെ നടുവിലായി പാറമുകളിൽ നിലയുറപ്പിക്കുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്താൻ സാധിച്ചത്. രണ്ടു ദിവസം മുന്‍പ് മാര്‍മല അരുവിയില്‍ വീണ് ബെംഗളൂരു സ്വദേശി മരിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !