കൊല്ലം: കൊല്ലം കടയ്ക്കലിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയും ടി ടി സി വിദ്യാർത്ഥിനിയുമായ യുവതിയ്ക്ക് ഗുരുതര പരിക്ക്.
35 വയസുള്ള രാജിയുടെ ഇടത് കൈപ്പത്തി ചിതറിത്തെറിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. കാൽപ്പത്തിയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുടി കത്തിക്കരിഞ്ഞ നിലയിലാണ്.
ഇന്ന് രാവിലെ എട്ടേകാലോടെയാണ് വീട്ടുമുറ്റത്ത് നിന്ന് രാജിയുടെ അമ്മ ലീലയ്ക്ക് പന്നിപ്പടക്കം കിട്ടിയത്.പന്നിപ്പടക്കം അമ്മ അഴിച്ച് നോകുന്നത് കണ്ട രാജി അമ്മയുടെ കയ്യില്‍ നിന്ന് വാങ്ങി ചേനയോ മറ്റോ ആണെന്ന് കരുതി വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പൊളിച്ചപ്പോഴാണ് ഉഗ്രസ്ഫോടനത്തോടെ പന്നിപ്പടക്കം പൊട്ടിത്തെറിച്ചത് .
ഉടൻ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.