പാലാ;കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു രാജി വെച്ചു. പഞ്ചായത്തിലെ ഇടതുമുന്നണിയിലെ പ്രശ്നങ്ങളെ തുടർന്ന് സിപിഎം കേരള കോൺഗ്രസ് ബന്ധം വഷളായ സാഹചര്യത്തിലും മുൻ ധാരണപ്രകാരം കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നുമാണ് രാജി.
കൊല്ലപ്പള്ളിയിലെ വിവിധ പരിപാടികൾക്ക് ശേഷം പഞ്ചായത്തിൽ ചേർന്ന യോഗത്തിനു ശേഷമാണ് രാജി പ്രഖ്യാപിച്ചത്.നിലവിലെ വൈസ് പ്രസിഡന്റ് സെൻസി പുതുപറമ്പിലും സ്ഥാനം രാജിവെച്ചതായി മുന്നണി വൃത്തങ്ങൾ അറിയിച്ചു.
പഞ്ചായത്തിലെ കേരള കോൺഗ്രസ് നേതാക്കൾ ഇടപെട്ട സ്ഥലം കയ്യേറ്റവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നിലനിൽക്കുന്ന കേസ് പിൻവലിക്കാതെ രാജിവെക്കില്ലന്ന നിലപാടിൽ ഉറച്ചുനിന്ന ഉഷ രാജു എട്ടു വർഷത്തോളമായി പഞ്ചായത്ത് മെമ്പർ വൈസ് പ്രസിഡന്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ്.ഉത്തര വാദിത്തപ്പെട്ട രീതിയിൽ തന്നെ ഭരണ നിർവഹണം നടത്തിയിട്ടും കേസിൽ പെടുത്തിയതിലുള്ള വിരോധമാണ് രാജി വെക്കില്ല എന്ന നിലപാടിൽ ഇതുവരെ തുടർന്നത്.പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നീ സ്തനങ്ങളെ ചൊല്ലിയുള്ള തർക്കവും ഇടതു മുന്നണിയിൽ രൂക്ഷമാണ്. വളരെ നാളുകളായി തുടരുന്ന അസ്വാരസ്യം കഴിഞ്ഞ ദിവസം മുന്നണിയിലെ കേരള കോൺഗ്രസ് മാണി വിഭാഗം മെമ്പറും സിപിഎം അംഗവും അംഗവും തമ്മിൽ കയ്യാങ്കളിയിലേക്കു വരെ വഴിവെച്ചിരുന്നു.
എന്നാൽ മുൻ ധാരണ പ്രകാരം കേരള കോൺഗ്രസിനു ലഭിക്കേണ്ട പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയും തർക്കം രൂക്ഷമാണ് മാണിവിഭാഗത്തിലെ ജിജി തമ്പിക്കാണ് സാധ്യതയെങ്കിലും വാർഡിലെ നിരവധി പ്രശ്നങ്ങളെ തുടർന്ന് സാധ്യത മങ്ങുന്ന നിലയിലുമാണ് കാര്യങ്ങൾ.
കൊടുമ്പിടി എട്ടാം വാർഡ് മെമ്പർ ജെയ്‌സി സണ്ണിക്ക് പ്രസിഡണ്ട് സ്ഥാനം നൽകണം എന്ന ഒരു വിഭാഗത്തിന്റെ പിടിവാശിക്കു മുൻപിലും നേതൃത്വം കുഴങ്ങുന്ന അവസ്ഥയിലാണ് കടനാട് ഗ്രാമപഞ്ചായത്തിലെ സാഹചര്യം.
എന്നിരുന്നാലും ജിജി തമ്പിക്കും ജെയ്‌സി സണ്ണിക്കുമായി വരും വർഷങ്ങളിൽ പ്രസിഡന്റ് സ്ഥാനം വീതം വെക്കാനാണ് തീരുമാനമെന്ന് മുന്നണിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.നിലവിൽ ഇടതുമുന്നണി യോഗം ചേർന്നിട്ടില്ലന്നും അതിനു ശേഷം പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.