മലപ്പുറം: മാനവരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി പ്ലാസ്റ്റിക് മലിനീകരണം വളര്‍ന്നു കഴിഞ്ഞെന്നും ഈ പ്രശ്നത്തെ മറികടക്കുന്നതില്‍ വിജയം വരിച്ചെങ്കില്‍ മാത്രമേ മാനവരാശിയുടെ ആരോഗ്യപൂര്‍ണ്ണമായ അതിജീവനം സാധ്യമാകുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം. കെ റഫീഖ അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് നേച്വറിന്റെ സഹകരണത്തോടെ പരിസ്ഥിതി ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരിന്നു അവര്‍.
ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരമാവധി കുറക്കാനുള്ള നടപടികള്‍ക്ക് തുടക്കമിടാന്‍ ജില്ലാ പഞ്ചായത്ത് ഉദ്ദേശിക്കുന്നുവെന്നും. ഈ പരിപാടികളുടെ ഔപചാരികമായ തുടക്കമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് ഭവനും പരിസരവും ശുചീകരിച്ചു. ഒരു ക്വിന്റലോളം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. മാതൃകാ പച്ചക്കറി - പഴത്തോട്ടം പദ്ധതിക്ക് വൈസ് പ്രസിഡണ്ട് ഇസ്മായില്‍ മൂത്തേടം തൈകള്‍ നട്ട് തുടക്കം കുറിച്ചു.
പരിസ്ഥിതി ദിനത്തിന്റെ സുവര്‍ണ്ണ ജൂബിലി പ്രമാണിച്ച് അമ്പത് ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. മഅ്ദിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ വളണ്ടിയര്‍മാര്‍ പരിപാടിയില്‍ സഹകരിച്ചു.
സീനിയര്‍ സൂപ്രണ്ട് ശ്രീനിവാസന് കുന്നത്ത്, കോഡൂര്‍ കാര്‍ഷിക കര്‍മ്മസേന പ്രസിഡണ്ട് പാലക്കല്‍ ഹനീഫ, കെ.എന്‍ ഷാനവാസ്, അബ്ദുള്‍ ബഷീര്‍ പാലേങ്കര, നൗഷാദലി കളത്തിങ്കല്‍, അബ്ദുറഹീം കണ്ണാടിപ്പറമ്പില്‍ നേതൃത്വം നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.