കോട്ടയം :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള കോൺസ് കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുനക്കര മൈതാനത്ത് നട്ട കെഎം മാണി ഓർമ്മ മരത്തിന് വളമിട്ടുകൊണ്ട് ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന ആചരണം നടന്നു.
മുൻകാലങ്ങളിൽ നടന്ന പരിസ്ഥിതി ദിന ആചരണത്തിൽ കേരള കോൺഗ്രസ് ചെയർമാനായിരുന്ന കെഎം മാണി സാർ ആഹ്വാനം ചെയ്തതനുസരിച്ച് മരം നടന്നുതോടൊപ്പം നടുന്ന മരങ്ങളെ നിലനിർത്തുവാനും അവയ്ക്ക് വളം ചെയ്തു പരിചരിക്കണം എന്നുള്ള കെഎം മാണി സാറിൻറെ ആഹ്വാനം അനുസരിച്ചാണ് ഈ പരിസ്ഥിതി ദിനത്തിൽ വളമിട്ട് മരങ്ങളെ പരിചരിച്ചിരിക്കുന്നതെന്ന് ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
പാർട്ടി ഉന്നത അധികാര സമിതി അംഗം വി.ജെ.ലാലി,ജനറൽ സെക്രട്ടറി എ കെ ജോസഫ് ,മീഡിയ സെൽ സംസ്ഥാന കൺവീനർ ബിനു ചെങ്ങളം , യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ഇരുപ്പക്കാട്ടിൽ, ജോസഫ് എബ്രാഹം നിരവത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.