വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

ഈരാറ്റുപേട്ട :വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും, യുവതിയിൽ നിന്ന് പണവും സ്വർണവും അടക്കം ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട കളത്തൂകടവ് ഭാഗത്ത്  താഴത്തേടത്ത് വീട്ടിൽ അമൽ ദാസ്  (28) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പെരുമ്പായിക്കാട് സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, പണവും, സ്വർണവും അടക്കം  16,61,000 ത്തോളം രൂപ കബളിപ്പിച്ചു കൈക്കലാക്കുകയായിരുന്നു.

തുടർന്ന് ഇയാൾ യുവതിയെ വിവാഹം കഴിക്കാതെ മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു. തുടർന്ന് യുവതി കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകുകയും , ഇതറിഞ്ഞ ഇയാൾ ഒളിവിൽ പോവുകയും ചെയ്തു.

തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ  സംഘം  നടത്തിയ ശക്തമായ തിരച്ചിലിനോടുവിൽ ഇയാളെ വയനാട് തിരുനെല്ലി ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു.

 കോട്ടയം വെസ്റ്റ്  സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത് റ്റി, രാജേഷ് കെ.കെ, സജികുമാർ, എ.എസ്.ഐ സജി ജോസഫ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !