എറണാകുളം :പാചക വാതക ഗ്യാസ് ചോർന്ന് തീപിടിച്ച് വീടിൻ്റെ അടുക്കള പൂർണ്ണമായി കത്തിനശിച്ചു.
പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിൽ മടിയൂർ പള്ളിക്കു സമീപം പഴമ്പിള്ളിൽ ഇബ്രാഹീമിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന കുന്നത്ത് സാബു വിൻ്റെ ഗ്രഹോപകരണങ്ങൾ പൂർണ്ണമായി കത്തിനശിച്ചു.വീട്ടിലെ അടുക്കള ഉപകരണങ്ങൾ, പാത്രങ്ങൾ, ഗ്യാസ് സ്റ്റൗ , മിക്സി, വാഷിംഗ് മെഷ്യൻ എന്നിവ ഭാഗീകമായി കത്തി നശിച്ചു. അടുക്കളയുടെ ഭിത്തി, മേൽക്കൂര, വയറിംഗ്, അടുക്കളയോടു ചേർന്നുള്ള ഷെഡ് എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു.ഏകദേശം 1.5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കോതമംഗലത്തു നിന്ന് അഗ്നി രക്ഷാ സേനയെത്തി തീയണച്ചു. സ്റ്റേഷൻ ഓഫീസർ സി.പി ജോസ്, അനിൽ കുമാർ , പി.എം റഷീദ്, മുരുകൻ, രാഗേഷ് കുമാർ, സൽമാൻ ഖാൻ, ഗോകുൽ , ബേസിൽ ഷാജി, അൻസിൽ തുടങ്ങിയവർ നേതൃത്വം നൽകി.പാചക വാതക ഗ്യാസ് ചോർന്ന് വീടിന് തീപിടിച്ചു. അടുക്കള പൂർണ്ണമായി കത്തിനശിച്ചു ഒഴിവായത് വൻ ദുരന്തം
0
വ്യാഴാഴ്ച, ജൂൺ 29, 2023








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.