മറുനാടൻ മലയാളി ഷാജൻ സ്‌കറിയ എൻഫോഴ്‌‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്‌ മുന്നിൽ ഹാജരായില്ല ഒളിവിലെന്ന് സൂചന

 കൊച്ചി: മറുനാടൻ മലയാളി ഷാജൻ സ്‌കറിയ എൻഫോഴ്‌‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്‌ മുന്നിൽ ഹാജരായില്ല. ഒളിവിലാണെന്നാണ്‌ സൂചന.

വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരമാണ് (ഫെമ) കൊച്ചി ഇഡി ഓഫീസിൽ ഹാജരാകാൻ ഷാജൻ സ്‌‌കറിയയ്‌‌‌ക്ക്‌ നോട്ടീസ്‌ അയച്ചത്‌.

കോട്ടയത്തെ വീടിന്റെ വിലാസത്തിലാണ് നോട്ടീസ് അയച്ചത്‌. ഷാജൻ ഇത്‌ കൈപ്പറ്റിയിരുന്നില്ല. വീണ്ടും നോട്ടീസ്‌ അയക്കാൻ ഇഡി തീരുമാനിച്ചിട്ടുണ്ട്‌.

ഷാജന്റെ എല്ലാ സ്വത്തുക്കളുടെയും പത്തുവർഷത്തെ ആദായനികുതി അടച്ചതിന്റെയും പത്ത്‌ വർഷത്തെ ബാലൻസ് ഷീറ്റും സഹിതം ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടത്.

ഷാജന്റെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്‌ച വിധി പറയും. ഷാജൻ സ്‌കറിയ നടത്തുന്നത്‌ ശരിയായ മാധ്യമപ്രവർത്തനമല്ലെന്ന്‌ കേസ്‌ പരിഗണിച്ചപ്പോൾ ഹൈക്കോടതി വിമർശിച്ചിരുന്നു.

വ്യാജവാർത്തയിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിൻ എംഎൽഎയുടെ  പരാതിയിലാണ്‌ ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തത്‌.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !