ആലപ്പുഴ: ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ ആലപ്പുഴ സ്വദേശിനി പിടിയിൽ.
ആലപ്പുഴ കൃഷ്ണപുരം സ്വദേശി 27കാരി സരിതയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി എട്ടരയോടെ അടൂർ 14 ആം മൈലിൽ കട നടത്തുന്ന 61 കാരൻ തങ്കപ്പന്റെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ബൈക്കിൽ ആൺസുഹൃത്ത് അൻവർ ഷായും സരിതയും ചേർന്ന്തങ്കപ്പന്റെ അടുത്ത് എത്തുകയും മാല വലിച്ച് പൊട്ടിക്കുകയും ചെയ്തു. തങ്കപ്പൻ ഇത് തടഞ്ഞതോടെ പ്രതികൾ ബൈക്കിൽ നിന്നിറങ്ങി
തങ്കപ്പനെ മർദിക്കാൻ തുടങ്ങി. ഇത് കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അൻവർഷാ ഓടിരക്ഷപ്പെട്ടു. സരിതയെ നാട്ടുകാർ തടഞ്ഞുവെക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.